പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും എസ് ഐ ടി ചോദ്യം ചെയ്തു. ഈ മാസം 2...
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും എസ് ഐ ടി ചോദ്യം ചെയ്തു.
ഈ മാസം 24ന് തിരുവനന്തപുരത്തെ എസ് ഐ ടിയുടെ ഓഫീസില്‍വച്ചായിരുന്നു ചോദ്യം ചെയ്യല്‍. ഇത് രണ്ടാം തവണയാണ് പ്രശാന്തിനെ എസ് ഐ ടി ചോദ്യം ചെയ്യുന്നത്. നേരത്തെ ചോദ്യം ചെയ്യലിനായി എത്താൻ ആവശ്യപ്പെട്ടെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ പ്രശാന്തിന് സാധിച്ചിരുന്നില്ല. സ്വർണക്കൊള്ളയില്‍ പ്രശാന്തും മുഖ്യപങ്കാളിയാണെന്നതിന്റെ സൂചനകള്‍ എസ് ഐ ടിക്ക് ലഭിച്ചതായാണ് വിവരം. ദ്വാരപാലക പാളികള്‍ കോടതിയെ അറിയിക്കാതെ ചെന്നൈയിലേക്ക് കൊണ്ടുപോകാൻ പ്രശാന്ത് ഉള്‍പ്പെടുന്ന സംഘം ഗൂഢാലോചന നടത്തിയെന്നാണ് നിഗമനം.
പാളികള്‍ കൊണ്ടുപോകുന്നതിന് മുന്നോടിയായി അന്നത്തെ ദേവസ്വം മരാമത്ത് എക്സിക്യൂട്ടീവ് എൻജിനിയറെ മാറ്റി പകരം അസി. എക്സിക്യൂട്ടീവ് എൻജിനിയർക്ക് ചുമതല നല്‍കിയതും ദേവസ്വം വിജിലൻസിനെ അറിയിക്കാതിരുന്നതും ഗൂഢാലോചനയുടെ ഭാഗമെന്നാണ് അനുമാനം.
Key Words : Sabarimala Gold Theft, Travancore Devaswom Board, P.S. Prasanth , SIT


COMMENTS