Sabarimala gold theft case
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണകൊള്ള കേസില്‍ മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് കുരുക്കായി വീണ്ടും പ്രതിയുടെ മൊഴി. രണ്ടാം തവണയാണ് കടകംപള്ളിക്കെതിരെ മൊഴി വരുന്നത്. മുന്‍പ് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാറിന്റെ മൊഴി ആയിരുന്നെങ്കില്‍ ഇപ്പോള്‍ കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴിയാണ് കടകംപള്ളിക്ക് കുരുക്കാകുന്നത്.
മന്ത്രിയാകുന്നതിന് മുന്‍പ് തന്നെ കടകംപള്ളി സുരേന്ദ്രനെ അറിയാമെന്നും മന്ത്രിയായതിനു മുന്‍പും ശേഷവും തന്റെ വീട്ടില്‍ വന്നിട്ടുണ്ടെന്നുമാണ് മൊഴി. മുന്‍പ് എ.പദ്മകുമാറിന്റെ മൊഴിയും കടകംപള്ളിക്ക് എതിരായിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ താന്‍ പരിചയപ്പെടുന്നതിന് മുന്‍പു തന്നെ കടകംപള്ളി സുരേന്ദ്രനും തന്ത്രി കഠ്ണരര് രാജീവര്‍ക്കും അറിയാമെന്നായിരുന്നു മൊഴി. ഇതോടെ കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുകയാണ്.
Keywords: Sabarimala gold theft case, Kadakampally Surendran, Unnikrishnan Potty


COMMENTS