D Mani gets clean chit
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ തമിഴ്‌നാട് വ്യവസായി ഡി. മണിക്ക് പങ്കില്ലെന്ന് അന്വേഷണ സംഘം. ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് എസ്.ഐ.ടി ഈ വിവരം വ്യക്തമാക്കിയിരിക്കുന്നത്. ഡി. മണിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സ്ഥിരീകരിക്കാനുതകുന്ന തെളിവുകള്‍ ലഭിച്ചില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്.
കേസുമായി ബന്ധപ്പെട്ട് വിദേശ വ്യവസായി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മണിക്കെതിരെ അന്വേഷണ സംഘം വിശദമായ അന്വേഷണം നടത്തിയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല നടത്തിയ ആരോപണങ്ങളും ഇയാളിലേക്കെത്താന്‍ കാരണമായി.
അതേസമയം ഇയാള്‍ക്ക് ശബരിമല കേസിലെ പ്രധാന പ്രതിയായ ഉണ്ണിക്കഷ്ണന്‍ പോറ്റിയുമായോ മറ്റാരെങ്കിലുമായോ ബന്ധമുണ്ടോയെന്നു കണ്ടുപിടിക്കാന്‍ എസ്.ഐ.ടിക്ക് കഴിഞ്ഞിട്ടില്ല.
Keywords: Sabarimala gold theft case, D Mani, Clean chit, Ramesh Chennithala


COMMENTS