Court has turned down A.Padmakumar's Bail
കൊല്ലം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളി. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. സ്വര്‍ണ്ണപ്പാളി കേസിലാണ് കോടതി നടപടി.
അടിയന്തരമായി ജാമ്യാപേക്ഷ പരിഗണിക്കണമെന്ന ആവശ്യവുമായാണ് പത്മകുമാര്‍ വിജിലന്‍സ് കോടതിയെ സമീപിച്ചിരുന്നത്.
അതേസമയം കേസിലെ മറ്റ് പ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും 14 ദിവസത്തേക്ക് റിമാന്‍ഡില്‍ വിട്ടു. ഇവരുടെ ജാമ്യാപേക്ഷ ഈ മാസം 14 ന് കോടതി പരിഗണിക്കും.
Keywords: Sabarimala gold theft case, Kollam Vigilance court, Rejected, Bail, A.Padmakumar


COMMENTS