തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാറിന്റെ ജാമ്യ ഉത്തരവിന്റെ പകർപ്പ് പുറത്ത്. ശ്രീകുമാറിനെതിര...
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാറിന്റെ ജാമ്യ ഉത്തരവിന്റെ പകർപ്പ് പുറത്ത്. ശ്രീകുമാറിനെതിരെ എസ്ഐടിക്ക് ഒരു തെളിവും ഹാജരാക്കാനായില്ലെന്നും ശ്രീകുമാർ ഒപ്പുവെച്ചത് സാക്ഷിയായി മാത്രമാണെന്നുമാണ് ജാമ്യ ഉത്തരവിൽ പറയുന്നത്.
പാളികൾ ഇളക്കിയെടുക്കുന്നതിന് രണ്ട് ദിവസം മുൻപ് മാത്രമാണ് ശ്രീകുമാറിന്റെ നിയമനമെന്നും കോടതി ചൂണ്ടിക്കാട്ടി. എസ്ഐടിക്ക് വലിയ തിരിച്ചടി നൽകുന്നതാണ് കോടതിയുടെ ഉത്തരവ്. കൊല്ലം വിജിലൻസ് കോടതിയായിരുന്നു ശ്രീകുമാറിന് ജാമ്യം അനുവദിച്ചത്. ശ്രീകുമാറിന് സ്വർണക്കൊള്ളയെക്കുറിച്ച് കാര്യമായ ധാരണയില്ലായിരുന്നുവെന്ന് സൂചിപ്പിക്കുന്നതാണ് ജാമ്യ ഉത്തരവ്.
പ്രഥമദൃഷ്ട്യാ ശ്രീകുമാറിനെതിരെ ഒരു തെളിവും എസ്ഐടിക്ക് ഹാജരാക്കാനായില്ല എന്ന് ഉത്തരവിൽ പറയുന്നു. ദ്വാരപാലക ശിൽപങ്ങൾ കൊണ്ടുപോകാൻ എല്ലാം തയ്യാറാക്കിയതിന് ശേഷമായിരുന്നു ശ്രീകുമാറിന്റെ നിയമനം. എക്സിക്യൂട്ടീവ് ഓഫീസറുടെ നിർദേശപ്രകാരമാണ് ശ്രീകുമാർ മഹസറിൽ ഒപ്പുവെച്ചത്. അതും സാക്ഷിയായി മാത്രമാണ് ഒപ്പുവെച്ചത്. പാളികൾ ഇളക്കിയെടുക്കുന്നതിന് രണ്ട് ദിവസം മുൻപായിരുന്നു ശ്രീകുമാറിന്റെ നിയമനമെന്നും കോടതി നിരീക്ഷിച്ചു.
Key Words : Sabarimala Gold Robbery, SIT, S Sreekumar


COMMENTS