Case against director Anuraj Manohar
പത്തനംതിട്ട: സന്നിധാനത്ത് അനധികൃതമായി സിനിമ ചിത്രീകരിച്ചെന്ന പരാതിയില്‍ സംവിധായകനെതിരെ കേസെടുത്ത് വനംവകുപ്പ്. വനത്തില്‍ അതിക്രമിച്ചു കയറി വന്യ ജീവികള്‍ക്ക് തടസമുണ്ടാക്കി എന്നതാണ് കേസ്.
മകരവിളക്ക് ദിനത്തില്‍ സന്നിധാനത്ത് സിനിമ ചിത്രീകരിച്ച സംവിധായകന്‍ അനുരാജ് മനോഹറിനെതിരെയാണ് കേസ്. റാന്നി ഡിവിഷന്‍ പരിധിയിലാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. അതേസമയം പമ്പാ നദിക്ക് അപ്പുറം പെരിയാര്‍ കടുവ സങ്കേതത്തിന്റെ ഭാഗത്താണോ ഷൂട്ടിങ് നടത്തിയതെന്നതടക്കമുള്ള മറ്റു കാര്യങ്ങളും അന്വേഷിക്കും.
സംവിധായകനെയും മറ്റ് അണിയറ പ്രവര്‍ത്തകരെയും വിളിച്ചുവരുത്തി കാര്യങ്ങള്‍ അന്വേഷിച്ചതിനു ശേഷമാണ് വനം വകുപ്പിന്റെ നടപടി. അതേസമയം ഷൂട്ടിങ് നടന്നത് പമ്പയില്‍ വച്ചാണെന്നും എഡിജിപി എസ്.ശ്രീജിത്തിനെ സന്നിധാനത്തു വച്ച് കണ്ടപ്പോള്‍ അദ്ദേഹമാണ് പമ്പയില്‍ ഷൂട്ട് ചെയ്യാന്‍ പറഞ്ഞതെന്നുമാണ് സംവിധായകന്‍ അനുരാജ് മനോഹറിന്റെ ഈ വിഷയത്തിലെ പ്രതികരണം.


COMMENTS