Rape case against Rahul Mamkootathil
പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡനക്കേസിലെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. കേസില്‍ ശനിയാഴ്ച വിധി പറയും. രാഹുലിനെതിരായ മൂന്നാമത്തെ പീഡന കേസിലാണ് പത്തനംതിട്ട പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി വിധി പറയുന്നത്.
തിരുവല്ല മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് രാഹുല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്. രാഷ്ട്രീയ പ്രേരിതമായ കേസാണിതെന്നും പരാതിക്കാരിയുമായി പരസ്പര സമ്മതപ്രകാരമുള്ള ബന്ധമാണുണ്ടായിരുന്നതെന്നുമാണ് രാഹുലിന്റെ വാദം.
അതേസമയം പരാതിക്കാരിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നെന്നാണ് പ്രോസിക്യൂഷന്‍ വാദിക്കുന്നത്.
Keywords: Rahul Mamkootathil, Rape case, Bail, Saturday, Court


COMMENTS