ന്യൂഡൽഹി: ദേശീയ അന്വേഷണ ഏജൻസിയുടെ പുതിയ തലവനായി നിയമിതനായി രാകേഷ് അഗർവാൾ. ഐപിഎസ് 1994 ബാച്ച് ഹിമാചൽ പ്രദേശ് കേഡറിലെ ഉദ്യോഗസ്ഥാനായ അഗർവാൾ നി...
ന്യൂഡൽഹി: ദേശീയ അന്വേഷണ ഏജൻസിയുടെ പുതിയ തലവനായി നിയമിതനായി രാകേഷ് അഗർവാൾ. ഐപിഎസ് 1994 ബാച്ച് ഹിമാചൽ പ്രദേശ് കേഡറിലെ ഉദ്യോഗസ്ഥാനായ അഗർവാൾ നിലവിൽ തീവ്രവാദ വിരുദ്ധ ഏജൻസിയിൽ സ്‌പെഷ്യൽ ഡയറക്‌ടർ ജനറലായി പ്രവർത്തിക്കും. ഔദ്യോഗിക ഉത്തരവുകൾ പ്രകാരം 2028 ഓഗസ്‌റ്റ് 31 വരെ രാകേഷ് അഗർവാള്‍ എൻഐഎ മേധാവിയായി സേവനമനുഷ്‌ഠിക്കും.
എൻഐഎ മുൻ ഡയറക്‌ടർ ജനറൽ സദാനന്ദ് വസന്ത് ദത്ത് മഹാരാഷ്‌ട്ര കേഡറിലേക്ക് തിരിച്ചയച്ചതിനെ തുടർന്നാണ് അഗർവാളിൻ്റെ സ്ഥാനക്കയറ്റം. കഴിഞ്ഞ വർഷം ഡിസംബറിൽ എസിസി രാകേഷ് അഗർവാളിന് എൻഐഎ ഡയറക്‌ടർ ജനറലിൻ്റെ അധിക ചുമതല നൽകിയിരുന്നു.
ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾ, തീവ്രവാദ വൽക്കരണം, ആഭ്യന്തര സുരക്ഷാ കേസുകൾ എന്നിവ കൈകാര്യം ചെയ്യുന്നതിൽ മികച്ച അന്വേഷകനാണ് രാകേഷ് അഗർവാൾ. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനുമായി (സിബിഐ) അഗർവാൾ നേരത്തെ പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ കേന്ദ്ര, ഹിമാചൽ പ്രദേശ് സർക്കാരുകൾക്ക് കീഴിൽ പ്രധാന സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
Key Words : Rakesh Agarwal , NIA chief


COMMENTS