പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിൽ വേണമെന്ന പ്രത്യേക അന്വേഷണ സംഘത്തിൻ്റെ ...
പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിൽ വേണമെന്ന പ്രത്യേക അന്വേഷണ സംഘത്തിൻ്റെ (എസ്ഐടി) അപേക്ഷ പരിഗണിക്കുന്നത് കോടതി നാളെത്തേക്ക് മാറ്റി. തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിക്കുന്നത് മാറ്റിവച്ചത്. ഏഴ് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘം കോടതിയിൽ ആവശ്യപ്പെട്ടത്.
പ്രതിക്ക് ജാമ്യം നൽകണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും പൊലീസ് റിപ്പോർട്ട് പോലും ലഭിക്കാത്ത സാഹചര്യത്തിൽ എങ്ങനെയാണ് ഹർജി പരിഗണിക്കുകയെന്ന് കോടതി ആരാഞ്ഞു. മജിസ്ട്രേറ്റ് കോടതിയിൽനിന്ന് ജാമ്യം ലഭിക്കാൻ സാധ്യത കുറവായതിനാൽ ജാമ്യഹർജി പരിഗണിച്ച് തള്ളിയശേഷം ഹൈക്കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിൻ്റെ നീക്കം.
പരാതിക്കാരി ലൈംഗിക അതിക്രമം നേരിട്ട ഹോട്ടലിൽ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തണമെന്നും യുവതിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ കണ്ടെത്തണമെന്നും തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അന്വേഷണസംഘം കസ്റ്റഡി അപേക്ഷ നൽകിയിരിക്കുന്നത്. ഇന്നലെ റിമാൻഡിലായ രാഹുൽ നിലവിൽ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലാണുള്ളത്. കസ്റ്റഡി അനുവദിച്ചാൽ അന്വേഷണ ഉദ്യോഗസ്ഥർ പ്രതിയെ ജയിലിലെത്തി ഏറ്റുവാങ്ങും. തുടർന്ന് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷമായിരിക്കും ചോദ്യം ചെയ്യലിലേക്ക് കടക്കുക.
Key Words : Rahul Mamkoottathil, Bail, Rape Case


COMMENTS