രാഹുല്‍ 14 ദിവസത്തേയ്ക്കു റിമാന്‍ഡില്‍, സ്ഥിരം കുറ്റവാളിയെന്നു റിമാന്‍ഡ് റിപ്പോര്‍ട്ട്, ജാമ്യാപേക്ഷ തള്ളി, കൈവിട്ട് കോണ്‍ഗ്രസ് പാര്‍ട്ടിയും

Former Youth Congress State President and Palakkad MLA, Rahul Mamkootathil, who was arrested following a third rape complaint, has been remanded


സ്വന്തം ലേഖകന്‍

അടൂര്‍: മൂന്നാം ബലാത്സംഗ പരാതിയില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പത്തനംതിട്ട ജില്ലാ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

വൈദ്യപരിശോധനയ്ക്ക് ശേഷമാണ് രാഹുലിനെ കോടതിയില്‍ ഹാജരാക്കിയത്. അദ്ദേഹത്തെ മാവേലിക്കര സ്‌പെഷ്യല്‍ ജയിലിലേക്ക് മാറ്റും. രാഹുല്‍ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും മജിസ്ട്രേറ്റ് കോടതി അത് തള്ളി.

ആദ്യത്തെ രണ്ടു ബലാത്സംഗ കേസുകളില്‍ രാഹുലിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇതിനിടെയാണ് മുഖ്യമന്ത്രിക്ക് ഇ മെയിലായി മൂന്നാം മാനഭംഗ പരാതി ലഭിച്ചതും പൊലീസ് അതീവ രഹസ്യമായി പാലക്കാടു നിന്ന് രാഹുലിനെ കസ്റ്റഡിയിലെടുത്തതും.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഒരു സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് തിരുവല്ല ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. രാഹുല്‍ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് നിരവധി വീട്ടമ്മമാരെയും അവിവാഹിതകളായ യുവതികളെയും വിവാഹ വാഗ്ദാനം നല്‍കി ചൂഷണം ചെയ്തിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ഇത്തരത്തിലുള്ള കുറ്റങ്ങള്‍ അദ്ദേഹം ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

രാഹുലിനെ പാലക്കാട്ടെ ഹോട്ടലില്‍ നിന്ന് അറസ്റ്റുചെയ്തു കൊണ്ടുപോകുന്നു

കസ്റ്റഡിയിലെടുത്ത തന്റെ മൊബൈല്‍ ഫോണിന്റെ ലോക്ക് തുറക്കാന്‍ രാഹുല്‍ വിസമ്മതിച്ചു. അന്വേഷണവുമായി അദ്ദേഹം സഹകരിക്കുന്നില്ലെന്നും പോലീസ് വ്യക്തമാക്കി.

പ്രതിക്ക് ഉന്നത രാഷ്ട്രീയ ബന്ധങ്ങളുള്ളതിനാല്‍ സാക്ഷികളെ സ്വാധീനിക്കാനും പീഡനത്തിന് ഇരയായവരെ ഭീഷണിപ്പെടുത്താനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ട്. അതിനാല്‍ ജാമ്യം അനുവദിക്കുന്നത് അപകടകരമാണെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു.

രാഹുല്‍ പ്രതിയായ കേസുകളിലെ സ്ത്രീകളെ സൈബര്‍ ബുള്ളിയിംഗിലൂടെ അധിക്ഷേപിക്കാനും അവരുടെ വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്തി അപമാനിക്കാനും ശ്രമം നടന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

മൂന്നാം മാനഭംഗക്കേസിലെ പരാതിക്കാരിയുമായുള്ള ചാറ്റുകളും നഗ്‌ന വീഡിയോകളും പകര്‍ത്തിയ ഫോണ്‍ കണ്ടെത്തേണ്ടതുണ്ടെന്നും ഇതിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തണമെന്നും പോലീസ് ആവശ്യപ്പെട്ടു.

ആശുപത്രിയില്‍ നിന്ന് രാഹുലിനെ പുറത്തിറക്കിയത് അതീവ സുരക്ഷയിലായിരുന്നു. രാഹുലിനെതിരെ ഡിവൈഎഫ്ഐ, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെ പ്രതിഷേധക്കാര്‍ അദ്ദേഹത്തെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. തുടര്‍ന്നാണ് സുരക്ഷ കര്‍ശനമാക്കിയത്.

രാഹുലിനെതിരേ പത്തനംതിട്ടയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം

ഈ കേസില്‍ കോണ്‍ഗ്രസ് പാര്‍ട്ടി രാഹുല്‍ മാങ്കൂട്ടത്തിലിനെ പൂര്‍ണ്ണമായും തള്ളി. അദ്ദേഹത്തെ ഒരു തരത്തിലും പിന്തുണയ്ക്കില്ലെന്ന് പാര്‍ട്ടി അറിയിച്ചു. മുന്‍പ് കോടതിയില്‍ ഹാജരാക്കുമ്പോള്‍ നിരവധി പ്രവര്‍ത്തകര്‍ രാഹുലിനൊപ്പം ഉണ്ടാകാറുണ്ടായിരുന്നെങ്കിലും ഇത്തവണ പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളോ പ്രവര്‍ത്തകരോ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നില്ല.

ഇതേസമയം, ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയുമായി മുന്‍പ് ബന്ധമുണ്ടായിരുന്നുവെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കി.

സോഷ്യല്‍ മീഡിയ വഴിയാണ് പരാതിക്കാരിയെ പരിചയപ്പെട്ടതെന്ന് രാഹുല്‍ സമ്മതിച്ചു. യുവതി തന്റെ വിവാഹജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുന്ന സമയത്താണ് രാഹുല്‍ അവരെ പരിചയപ്പെട്ടതെന്ന് പരാതിയില്‍ പറയുന്നു.

യുവതിയുമായി ബന്ധമുണ്ടായിരുന്നു എന്ന് സമ്മതിച്ചെങ്കിലും, പരാതിയില്‍ ആരോപിക്കുന്നതുപോലെ അവരെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചിട്ടില്ലെന്ന് രാഹുല്‍ വ്യക്തമാക്കി.

പത്തനംതിട്ട സ്വദേശിയായ യുവതി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാഹുലിനെ പാലക്കാട്ടെ ഹോട്ടലില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. ഇത് രാഹുലിനെതിരെ രജിസ്റ്റര്‍ ചെയ്യുന്ന മൂന്നാമത്തെ ബലാത്സംഗ കേസാണ്.

ബലാത്സംഗം, നിര്‍ബന്ധിത ഭ്രൂണഹത്യ, വിശ്വാസവഞ്ചന, സാമ്പത്തിക ചൂഷണം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ഗുരുതരമായ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. യുവതിയെ ശാരീരികമായി ഉപദ്രവിച്ചതായും സാമ്പത്തികമായി ചൂഷണം ചെയ്തതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

പുതിയ കേസുകള്‍ പുറത്തുവന്നതോടെ കോണ്‍ഗ്രസ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പൂര്‍ണ്ണമായും കൈവിട്ടു. ഈ കേസില്‍ ഒരു തരത്തിലുള്ള പിന്തുണയും രാഹുലിന് നല്‍കില്ലെന്ന് പാര്‍ട്ടി അറിയിച്ചു.


Summary: Former Youth Congress State President and Palakkad MLA, Rahul Mamkootathil, who was arrested following a third rape complaint, has been remanded to judicial custody for 14 days by the Pathanamthitta District Magistrate Court. Following a medical examination, he was produced before the court and is being shifted to the Mavelikara Special Jail. The court also dismissed his bail application.

Serious Allegations in the Remand Report

The remand report submitted by the police to the Thiruvalla Judicial First Class Magistrate Court contains grave allegations against the MLA:

Habitual Offender: The police report labels Rahul as a "habitual offender," alleging that he misused his official position to exploit several housewives and young women by offering marriage promises. The police stated there is a high risk of him repeating such offenses.

Tampering with Evidence: The investigation team pointed out that due to his high-level political connections, there is a strong possibility of him influencing witnesses, threatening the survivor, and destroying evidence. Therefore, granting bail would be "dangerous."

Non-cooperation with Investigation: Rahul reportedly refused to unlock his mobile phone for the police. The report notes that he is not cooperating with the probe and needs to be taken into custody for further interrogation to collect digital evidence.

Cyber Bullying: The police found that the women who filed complaints were subjected to severe cyberbullying and character assassination on social media, including the unauthorized disclosure of their personal details.

Rahul’s Statement

In his statement to the Special Investigation Team (SIT), Rahul Mamkootathil admitted that he had a prior relationship with the complainant. He stated that he met her through social media but denied the allegation that he forced her to undergo an abortion.

Abandoned by the Congress Party

In a significant shift, the Congress party, which had previously supported Rahul during legal troubles, has completely disowned him this time. The party stated that it would not take any responsibility for the case nor provide any support. Notably, no senior Congress leaders or prominent workers were present when he was produced in court.

Protests and Security

Tense scenes were witnessed as DYFI and Yuva Morcha activists staged massive protests while Rahul was being taken for his medical examination. Due to attempts by protesters to manhandle him, the police had to escort him to the magistrate under heavy security.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,658,Cinema,1296,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,32,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7441,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17419,Kochi.,2,Latest News,3,lifestyle,314,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2485,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,378,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,918,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1179,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2297,
ltr
item
www.vyganews.com: രാഹുല്‍ 14 ദിവസത്തേയ്ക്കു റിമാന്‍ഡില്‍, സ്ഥിരം കുറ്റവാളിയെന്നു റിമാന്‍ഡ് റിപ്പോര്‍ട്ട്, ജാമ്യാപേക്ഷ തള്ളി, കൈവിട്ട് കോണ്‍ഗ്രസ് പാര്‍ട്ടിയും
രാഹുല്‍ 14 ദിവസത്തേയ്ക്കു റിമാന്‍ഡില്‍, സ്ഥിരം കുറ്റവാളിയെന്നു റിമാന്‍ഡ് റിപ്പോര്‍ട്ട്, ജാമ്യാപേക്ഷ തള്ളി, കൈവിട്ട് കോണ്‍ഗ്രസ് പാര്‍ട്ടിയും
Former Youth Congress State President and Palakkad MLA, Rahul Mamkootathil, who was arrested following a third rape complaint, has been remanded
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjd-hnQk6D3eimexnN2zvHjafl6j0CfOePKsDTHPct7zNF9I9-8m4LK6z4pRIXW2g002n8GtjGIYArN0BjWOazzoP1LSWAS31_aHfQHycvo12mrVQepletdkHq3BMFS1E7cAoCRd7Nr3z8s5e91QPINW0i1gZ76IOog_HqkfvkQItiRW3qOFCm9hfFoa9Q/w640-h360/Rahul%20Arrest11.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjd-hnQk6D3eimexnN2zvHjafl6j0CfOePKsDTHPct7zNF9I9-8m4LK6z4pRIXW2g002n8GtjGIYArN0BjWOazzoP1LSWAS31_aHfQHycvo12mrVQepletdkHq3BMFS1E7cAoCRd7Nr3z8s5e91QPINW0i1gZ76IOog_HqkfvkQItiRW3qOFCm9hfFoa9Q/s72-w640-c-h360/Rahul%20Arrest11.jpg
www.vyganews.com
https://www.vyganews.com/2026/01/rahul-mamkootathil-remanded-for-14-days.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/01/rahul-mamkootathil-remanded-for-14-days.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy