പാലക്കാട് : രാഹുൽ മാങ്കൂട്ടത്തെ തിരിച്ചെടുക്കണമെന്നും അച്ചടക്ക നടപടി പിന്‍വലിച്ചാല്‍ രാഹുലിന് പാലക്കാട് മത്സരിക്കാന്‍ യോഗ്യതയുണ്ടെന്നും പി ...
പാലക്കാട് : രാഹുൽ മാങ്കൂട്ടത്തെ തിരിച്ചെടുക്കണമെന്നും അച്ചടക്ക നടപടി പിന്‍വലിച്ചാല്‍ രാഹുലിന് പാലക്കാട് മത്സരിക്കാന്‍ യോഗ്യതയുണ്ടെന്നും പി ജെ കുര്യന്‍. നടപടി പിന്‍വലിക്കണമോ എന്ന് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. ഇതില്‍ ധാര്‍മികതയുടെ പ്രശ്‌നം ഇല്ലെന്ന് പറഞ്ഞ പി ജെ കുര്യന്‍ സി പി എമ്മിനില്ലാത്ത ധാര്‍മികത ഇവിടെ എന്തിനെന്നും ചോദിച്ചു.
ആരോപണ വിധേയരായ സി പി എം നേതാക്കള്‍ പദവിയില്‍ തുടരുന്നുണ്ടല്ലോ? കോണ്‍ഗ്രസ് നേതാക്കളോട് മാത്രം 'ധാര്‍മികത' ചോദ്യം ചോദിക്കുന്നത് എന്തിനാണ്? രാഹുലിനെ തിരിച്ചെടുക്കണമെന്നും പി ജെ കുര്യന്‍ ആവശ്യപ്പെട്ടു. ഇന്നലെ രാഹുല്‍ തന്നോട് പ്രതിഷേധം അറിയിച്ചിട്ടില്ലെന്നും പ്രതിഷേധം അറിയിക്കാനല്ല രാഹുല്‍ തന്നെ വന്നു കണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഏത് സാഹചര്യത്തിലാണ് താന്‍ പ്രതികരണം നടത്തിയതെന്ന് രാഹുലിന് ബോധ്യപ്പെട്ടു. കൂടുതലും സംസാരിച്ചത് മറ്റുകാര്യങ്ങളെന്നും പിജെ കുര്യന്‍ വ്യക്തമാക്കി.
Key Words : Rahul Mangkootatil, Palakkad , PJ Kurien

COMMENTS