രാഹുലിനെ വന്‍ സുരക്ഷയില്‍ തിരുവല്ലയിലെ ഹോട്ടലില്‍ എത്തിച്ചു മൊഴിയെടുത്തു, പ്രതി സഹകരിക്കുന്നില്ലെന്ന് പൊലീസ്

Rahul brought to Thiruvalla hotel under heavy security; Police say he is non-cooperative


സ്വന്തം ലേഖകന്‍

പത്തനംതിട്ട:  ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയെ തിരുവല്ലയിലെ ക്ലബ് സെവന്‍ ഹോട്ടലില്‍ എത്തിച്ച് അന്വേഷക സംഘം തെളിവെടുപ്പ് നടത്തി. കനത്ത സുരക്ഷയില്‍ പത്തനംതിട്ട എആര്‍ ക്യാമ്പില്‍ നിന്നാണ് രാഹുലിനെ ഹോട്ടലില്‍ എത്തിച്ചത്.

പീഡനം നടന്നത് ഈ ഹോട്ടലിലാണെന്ന് യുവതി പരാതിപ്പെട്ടിരുന്നു. വെളുപ്പിന് 5.40-ന് പത്തനംതിട്ട എ.ആര്‍ ക്യാമ്പില്‍ നിന്ന് പോലീസ് സംഘം രാഹുലുമായി പുറപ്പെടുകയായിരുന്നു. തെളിവെടുപ്പിനെ കുറിച്ചറിഞ്ഞ് നിരവധി ആളുകളും സ്ഥലത്ത് തടിച്ചുകൂടി. 

തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം തിരികെ പത്തനംതിട്ട എആര്‍ ക്യാമ്പിലേക്ക് കൊണ്ടുപോയി. ഇനി പാലക്കാട് എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. പാലക്കാട്ടെ ഫ്‌ളാറ്റില്‍ വച്ചും പീഡിപ്പിച്ചുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നുണ്ട്. ഇന്നും രാഹുലിനെ എസ്‌ഐടി  വിശദമായി ചോദ്യം ചെയ്യും. 15ന് വൈകിട്ടാണ് രാഹുലിനെ തിരികെ കോടതിയില്‍ ഹാജരാക്കേണ്ടത്. മറ്റന്നാളാണ് രാഹുലിന്റെ ജാമ്യാക്ഷേ പരിഗണിക്കുന്നത്. 

ഇന്നലെ നടത്തിയ ചോദ്യം ചെയ്യലില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. പല ചോദ്യങ്ങള്‍ക്കും മറുപടി ചിരി മാത്രമാണ്. 

ഹോട്ടലിലെ 408 നമ്പര്‍ മുറിയിലാണ് അന്നു വന്നതെന്നു രാഹുല്‍ പൊലീസിനോടു പറഞ്ഞുവെന്നാണ് അറിയുന്നത്. മുറി രാഹുല്‍ തിരിച്ചറിഞ്ഞു. ഹോട്ടലില്‍ മുറി എടുത്തിരിക്കുന്നത് യുവതിയുടെ പേരിലാണ്. ഒപ്പമുള്ളയാളുടെ സ്ഥാനത്ത് രാഹുല്‍ ബി ആര്‍ എന്നാണുള്ളത്. ഹോട്ടലിലേക്കു ചിരിച്ചുകൊണ്ടു പോയ രാഹുല്‍ തിരികെ വരുമ്പോള്‍ ഗൗരവത്തിലായിരുന്നു. എന്തെങ്കിലും പറയാനുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മൗനമായിരുന്നു മറുപടി. ഹോട്ടലില്‍ ഒരു മണിക്കൂര്‍ തങ്ങിയെന്നാണ് രാഹുല്‍ പൊലീസിനോടു സമ്മതിച്ചത്. ഇവിടെ വച്ചു ബലാത്സംഗം ചെയ്തിരുന്നോ എന്ന ചോദ്യത്തിന് ഉത്തരം തന്നില്ലെന്നും പൊലീസ് പറയുന്നു.  മാസങ്ങള്‍ കഴിഞ്ഞതിനാല്‍ അന്നത്തെ സിസി ടിവി ദൃശ്യങ്ങള്‍ ലഭ്യമല്ല. ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ കഴിയുമോ എന്നറിയാനായി ഹാര്‍ഡ് ഡിസ്‌ക് പൊലീസ് എടുത്തു.

യുവതിയുടെ പരാതിയുടേയും മൊഴിയുടേയും അടിസ്ഥാനത്തിലാണ് എസ്‌ഐടി ചോദ്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. ഇരുപതിലധികം ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് കിട്ടേണ്ടത്. ഡിവൈ എസ്പിയുടെ നേതൃത്വത്തിലാണ് രാഹുലിനെ ചോദ്യം ചെയ്യുന്നത്.

മൊബൈല്‍ ഫോണിന്റെയും ലാപ്‌ടോപ്പിന്റെയും പാസ്സ്വേര്‍ഡുകള്‍ നല്‍കാന്‍ തയ്യാറായില്ല. അറസ്റ്റ് നിയമവിരുദ്ധമാണെന്നും പരാതിക്കാരിയുടെ മൊഴിയെടുത്തതില്‍ ചട്ടലംഘനം നടന്നിട്ടുണ്ടെന്നുമാണ് പ്രതിഭാഗം കോടതിയില്‍ വാദിക്കുന്നത്. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് പരാതിക്കാരിയുടെ മൊഴിയെടുത്തത്. മൊഴിയെടുത്താല്‍ മൂന്ന് ദിവസത്തിനകം ഒപ്പിടണം എന്ന കാര്യം പാലിച്ചില്ലെന്നും രാഹുലിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. അറസ്റ്റ് വിവരം പ്രതിയോട് പറഞ്ഞില്ല. രണ്ട് സാക്ഷികളുടെ സാന്നിധ്യത്തില്‍ അറസ്റ്റ് രേഖപ്പെടുത്തണമെന്ന നിബന്ധന പാലിച്ചില്ലെന്നും പ്രതിഭാഗം വാദിച്ചു.

ഇതിനിടെ, അറസ്റ്റിലാകുമ്പോള്‍ ഹോട്ടല്‍ മുറിയില്‍ വച്ചിരുന്ന രാഹുലിന്റെ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. ഫോണില്‍ സുപ്രധാന ചാറ്റുകളുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. കസ്റ്റഡിയില്‍ എടുത്ത വേളയില്‍ ഫോണ്‍ കയ്യില്‍ എടുക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും പൊലീസ് സമ്മതിച്ചിരുന്നില്ല. പിന്നീട് റൂമില്‍ നിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

രാഹുല്‍ അറസ്റ്റ് നോട്ടീസില്‍ ഒപ്പിടാത്തത് എന്താണെന്ന് കോടതി ചോദിച്ചപ്പോള്‍ അറസ്റ്റ് താന്‍ തടഞ്ഞിട്ടില്ലെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നുമായിരുന്നു രാഹുലിന്റെ വാദം. തന്നെ കൊണ്ടുനടന്ന് പ്രദര്‍ശിപ്പിക്കാനാണ് പൊലീസ് ശ്രമിക്കുകയായിരുന്നതെന്നും അറസ്റ്റിനു ശേഷം ഏറെ നേരം കസ്റ്റഡിയിലിരുത്തിയെന്നും രാഹുല്‍ വാദിക്കുന്നു.

Summary:  In connection with the sexual assault case, the investigation team brought Rahul Mamkootathil MLA to Club 7 Hotel in Thiruvalla for evidence gathering. He was transported from the Pathanamthitta AR Camp under heavy security.

The victim had alleged in her complaint that the assault took place at this hotel. The police team left the AR Camp with Rahul at 5:40 AM. A large crowd gathered at the spot after hearing about the evidence collection.

Key Details from the Investigation:
Evidence Collection: After completing the process at the hotel, he was taken back to the Pathanamthitta AR Camp. He is likely to be taken to Palakkad next, as the victim's complaint also mentions assault at a flat there.

Police Custody: The SIT (Special Investigation Team) will continue questioning him today. Rahul must be produced back in court on the evening of the 15th. His bail plea will be considered the day after.

Non-Cooperation: According to police sources, Rahul was uncooperative during yesterday's interrogation. Reports suggest he responded to many questions with only a smile.

Refusal to Unlock Devices: He has reportedly refused to provide the passwords for his mobile phone and laptop. The police have prepared over 20 questions based on the victim's statement.

Legal Contentions:
Defense Arguments: Rahul’s lawyers argue that the arrest is illegal and that there were procedural lapses in recording the victim's statement. They pointed out that while her statement was taken via video conferencing, the rule requiring a signature within three days was not followed. They also alleged that the arrest was not recorded in the presence of two witnesses as required.

Rahul’s Statement in Court: When the court asked why he didn't sign the arrest notice, Rahul stated he did not block the arrest but claimed the case is politically motivated. He alleged that the police were trying to "parade" him and kept him in custody for a long duration after the arrest.

Electronic Evidence:
The mobile phone seized from Rahul’s hotel room at the time of his arrest will be sent for forensic examination. The police suspect the device contains crucial chat records. Although Rahul had requested to take his phone at the time of being taken into custody, the police denied it and later seized it from the room.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,621,Cinema,1295,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,31,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7363,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17104,Kochi.,2,Latest News,3,lifestyle,308,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2447,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,353,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,834,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1155,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2104,
ltr
item
www.vyganews.com: രാഹുലിനെ വന്‍ സുരക്ഷയില്‍ തിരുവല്ലയിലെ ഹോട്ടലില്‍ എത്തിച്ചു മൊഴിയെടുത്തു, പ്രതി സഹകരിക്കുന്നില്ലെന്ന് പൊലീസ്
രാഹുലിനെ വന്‍ സുരക്ഷയില്‍ തിരുവല്ലയിലെ ഹോട്ടലില്‍ എത്തിച്ചു മൊഴിയെടുത്തു, പ്രതി സഹകരിക്കുന്നില്ലെന്ന് പൊലീസ്
Rahul brought to Thiruvalla hotel under heavy security; Police say he is non-cooperative
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiyEKrPw3IZ6tzhCm7dYqOdfP14wZDCFjWRPWtfRIoqaZv1H_YPSztRU7YKCjiMgW5zUIlbfCXYHAtFfvtVuDefFlcEiNm6vu7aNtubTIXZhIp6BSnQ1tRzHmkIjpm_fb7elCjl3TvVKC-4020TkFA3bGNSXuAK29NdIFMiI5JRpSzTg8Belwp9ht-Pv7Y/w640-h360/Rahul.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiyEKrPw3IZ6tzhCm7dYqOdfP14wZDCFjWRPWtfRIoqaZv1H_YPSztRU7YKCjiMgW5zUIlbfCXYHAtFfvtVuDefFlcEiNm6vu7aNtubTIXZhIp6BSnQ1tRzHmkIjpm_fb7elCjl3TvVKC-4020TkFA3bGNSXuAK29NdIFMiI5JRpSzTg8Belwp9ht-Pv7Y/s72-w640-c-h360/Rahul.jpg
www.vyganews.com
https://www.vyganews.com/2026/01/rahul-brought-to-thiruvalla-hotel-under.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/01/rahul-brought-to-thiruvalla-hotel-under.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy