ന്യൂഡൽഹി: പി.എസ്.എല്‍.വി സി-62 ദൗത്യം പൂര്‍ണവിജയമല്ലെന്ന് സ്ഥിരീകരിച്ച് ഐ.എസ്.ആര്‍.ഒ. വിക്ഷേപണ പാതയില്‍ നിന്ന് വ്യതിചലിച്ചതായാണ് ഐ.എസ്.ആര്...
ന്യൂഡൽഹി: പി.എസ്.എല്‍.വി സി-62 ദൗത്യം പൂര്‍ണവിജയമല്ലെന്ന് സ്ഥിരീകരിച്ച് ഐ.എസ്.ആര്‍.ഒ. വിക്ഷേപണ പാതയില്‍ നിന്ന് വ്യതിചലിച്ചതായാണ് ഐ.എസ്.ആര്‍.ഒ നല്‍കുന്ന വിശദീകരണം. 16 ഉപഗ്രഹങ്ങള്‍ നഷ്ടപ്പെടാനുള്ള സാധ്യതയും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. 2026ലെ ആദ്യവിക്ഷേപണമായിരുന്നു ഇത്. പി.എസ്.എല്‍.വി. സി62 റോക്കറ്റ് ഉപയോഗിച്ചു ഭൗമനിരീക്ഷണ ഉപഗഹ്രമായ ആവേഷടക്കം 16 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനായിരുന്നു നീക്കം. ശ്രീഹരിക്കോട്ടയില്‍ തിങ്കളാഴ്ച രാവിലെ 10.17നായിരുന്നു വിക്ഷേപണം.
തന്ത്രപ്രധാനമായ ഉപഗ്രഹമായ 'ഇഒഎസ് എന്‍ വണ്‍ അന്വേഷ'യ്ക്ക് ഒപ്പം പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍, 14 സഹ-പാസഞ്ചര്‍ ഉപഗ്രഹങ്ങളുമാണ് സൂര്യ-സിന്‍ക്രണസ് ഭ്രമണപഥത്തില്‍ വിന്യസിക്കേണ്ടിയിരുന്നത്. ഡിആര്‍ഡിഒയുടെ ഇന്‍സ്ട്രുമെന്റ്‌സ് റിസര്‍ച്ച് & ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് (ഐആര്‍ഡിഇ) വികസിപ്പിച്ചെടുത്ത ഒരു ഹൈപ്പര്‍സ്‌പെക്ട്രല്‍ ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് അന്വേഷ. ഇസ്രോയുടെ വാണിജ്യ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡ് (എന്‍എസ്ഐഎല്‍) ആണ് ഈ ദൗത്യം ഏറ്റെടുത്തത്. ആഭ്യന്തര, അന്തര്‍ദേശീയ ഉപഭോക്താക്കളുടെ പേലോഡുകളും ദൗത്യത്തില്‍ ഉണ്ട്.
പതിനഞ്ച് പേലോഡുകളില്‍ യുകെ, ബ്രസീല്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ചെറു ഉപഗ്രഹങ്ങളും, ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ പരീക്ഷണങ്ങളുമുണ്ട്. മൂന്നാം ഘട്ട എന്‍ജിന്‍ പ്രവര്‍ത്തിക്കാത്തിനെ തുടര്‍ന്നു പരാജയപെട്ട പി.എസ്.എല്‍.വി. സി61 ഫെയിലിയര്‍ അനാലിസിസ് കമ്മിറ്റി റിപ്പോര്‍ട്ടു പുറത്തുവിടുന്നതിനു മുന്‍പ് തന്നെയാണ് ഇസ്‌റോ മറ്റൊരു വിക്ഷേപണത്തിനൊരുങ്ങിയത്.
രണ്ടു സോളിഡ് സ്ട്രാപ് ഓണ്‍ മോട്ടോറുകളുള്ള പി.എസ്.എല്‍.വിയുടെ ഡി.എല്‍. വേരിയന്റാണ് ഇത്തവണ ഉപയോഗിച്ചത്. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ് എന്‍.വണ്‍ ആണ് വിക്ഷേപണത്തിനുള്ള പ്രധാന ഉപഗ്രഹം. തന്ത്രപ്രധാന ആവശ്യങ്ങള്‍ക്കുള്ള ഉപഗ്രഹമായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ഇസ്‌റോ പുറത്തുവിട്ടിട്ടില്ല. ഇതോടൊപ്പം 16 ചെറു ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തിക്കും.
സ്പാനിഷ് സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ ടെക്‌നോളജി ഡെമോന്‍സ്‌ട്രേറ്ററാണ് ഇവയില്‍ പ്രമുഖന്‍. ന്യൂസ് സ്പേസ് ഇന്ത്യ കമ്പനി വഴി പണം വാങ്ങി വിക്ഷേപിച്ചു നല്‍കുകയാണ് ഇവയെല്ലാം.
Key Words : PSLV-C62 Mission, ISRO


COMMENTS