തൃശൂര്‍: 64ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. 25 വേദികളിലായി പതിനായിരക്കണക്കിന് പ്രതിഭകളാണ് കലോത്സവത്തിൽ മ...
തൃശൂര്‍: 64ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. 25 വേദികളിലായി പതിനായിരക്കണക്കിന് പ്രതിഭകളാണ് കലോത്സവത്തിൽ മാറ്റുരയ്ക്കുക. കലോത്സവത്തിൻ്റെ പ്രധാന വേദി സംഘാടകർക്ക് കൈമാറി കഴിഞ്ഞു. മറ്റ് വേദികളുടെ നിർമാണം അവസാനഘട്ടത്തിലാണ്. 64ാമത് കലോത്സവത്തിന് 64 വർണക്കുടകളോടെ കുട്ടികളെ സ്വീകരിക്കും.
10 എസ്ഐമാരുടെ കീഴിൽ 1200 ഓളം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി ഒരുക്കിയിട്ടുള്ളത്. നഗരത്തിൽ സ്ത്രീ സൗഹൃദ ടാക്‌സികളും സർവീസ് നടത്തും. ഊട്ടുപുരയിൽ നാളെ വൈകിട്ട് മുതൽ ഭക്ഷണ വിതരണം തുടങ്ങും. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ പാചകം ഇത്തവണയും കേമമാവും. 25000ത്തിലധികം പേർക്കാണ് ഭക്ഷണം ഒരുക്കുന്നത്.
വിജയികള്‍ക്കായുള്ള സ്വര്‍ണക്കപ്പ് പ്രയാണം ആരംഭിച്ച് കഴിഞ്ഞു. ചാലക്കുടിയിലും ആവേശ സ്വീകരണമാണ് സ്വർണ കപ്പിന് നൽകിയത്. ചാലക്കുടിയില്‍ നിന്ന് തുടങ്ങുന്ന പ്രയാണം ചേലക്കരയില്‍ അവസാനിക്കും. മാള കൊടുങ്ങല്ലൂർ ചേലക്കര റൂട്ടുകളിൽ പ്രയാണം അവസാനിപ്പിച്ച് നാളെ കപ്പ് കലോത്സവ നഗരിയെത്തും.
Key Words : Kalotsavam, Golden Cup


COMMENTS