കോമഡിയുടെ പെരുമഴയും ത്രില്ലിന്റെ പ്രകമ്പനവും ചേർന്ന ഹോസ്റ്റൽ പശ്ചാത്തല ഹൊറർ കോമഡി എന്റർടെയ്നർ 'പ്രകമ്പനം', നാളെ തിയേറ്ററിലേക്ക്. ഒറ...
കോമഡിയുടെ പെരുമഴയും ത്രില്ലിന്റെ പ്രകമ്പനവും ചേർന്ന ഹോസ്റ്റൽ പശ്ചാത്തല ഹൊറർ കോമഡി എന്റർടെയ്നർ 'പ്രകമ്പനം', നാളെ തിയേറ്ററിലേക്ക്. ഒറ്റവട്ടം കണ്ടാൽ മതിയാവില്ല എന്ന തരത്തിൽ, ഓരോ കാഴ്ചയിലും ഒളിപ്പിച്ചുവെച്ചിരിക്കുന്ന സീക്രറ്റ് എലമെന്റ്സും സർപ്രൈസുകളുമായി തിയേറ്ററിൽ എത്തുന്ന ചിത്രം ഏറെ നാൾക്കുശേഷം പ്രേക്ഷകരെ തീയേറ്ററിൽ ചിരിപ്പിക്കാൻ കഴിയുന്ന ഒരു ക്യാമ്പസ് മൂവിയായി മാറും.
യുവതലമുറയെ ലക്ഷ്യമിട്ടുള്ള ഒരു ഫുൾ പാക്കേജ് സിനിമയായിരിക്കുമിത്. ഗണപതിയും സാഗർ സൂര്യയും അൽ അമീനുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൊച്ചിയിലെ ഒരു മെൻസ് ഹോസ്റ്റലും കണ്ണൂരുമാണ് ചിത്രത്തിന്റെ പ്രധാന പശ്ചാത്തലം.
ശീതൾ ജോസഫ് ആണ് ചിത്രത്തിലെ നായിക. നവരസ ഫിലിംസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്.
‘നദികളിൽ സുന്ദരി’യ്ക്ക് ശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ഈ ചിത്രം, ശ്രീജിത്ത് കെ. എസ്, കാർത്തികേയൻ എസ്, സുധീഷ് എൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. കഥ സംവിധായകന്റേതും, തിരക്കഥയും സംഭാഷണവും നവാഗതനായ ശ്രീഹരി വടക്കനുടേതുമാണ്.
Key Words : Prakambanam Movie


COMMENTS