Policemen suspended for drunk during duty time
തിരുവനന്തപുരം: പൊലീസ് സ്റ്റേഷന് മുന്നില്‍ പരസ്യമായി മദ്യപിച്ച പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. കഴക്കൂട്ടം പൊലീസ് സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ട വാഹനത്തിനുള്ളിലിരുന്ന് മദ്യപിച്ച ആറു പൊലീസുകാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഡ്യൂട്ടി സമയത്ത് മദ്യപിച്ചു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
എസ്‌ഐ ബിനു, അരുണ്‍,സിപിഒമാരായ അരുണ്‍, രതീഷ്, മനോജ്, അഖില്‍രാജ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ആറുപേരും കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിയതിനു ശേഷം മറ്റ് നടപടികള്‍ സ്വീകരിക്കും.
ഒരു പൊലീസ് ഉദ്യേഗസ്ഥന്റെ സ്വകാര്യ സ്‌കോര്‍പിയോ കാറില്‍ സിവില്‍ ഡ്രസ്സിലിരുന്ന് ഇവര്‍ മദ്യപിക്കുന്നത് സ്റ്റേഷനിലെത്തിയ ഒരാള്‍ പകര്‍ത്തുകയും ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലടക്കം വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് നടപടി.
Keywords: Policemen, Suspension, Drunk, Duty time


COMMENTS