ന്യൂഡൽഹി : ജനുവരി 2-ന് കിഴക്കൻ നേപ്പാളിൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. ഭദ്രാപൂർ വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്യന്നതിനിടെയാണ് അപകടം....
ന്യൂഡൽഹി : ജനുവരി 2-ന് കിഴക്കൻ നേപ്പാളിൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. ഭദ്രാപൂർ വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്യന്നതിനിടെയാണ് അപകടം. കാഠ്മണ്ഡുവിൽ നിന്ന് എത്തിയ ബുദ്ധ എയർ വിമാനമാണ് റൺവേയിൽ നിന്ന് തെന്നിമാറിയത്. വിമാനത്തിന് ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. റൺവേയിൽ നിന്ന് തെന്നിമാറി ഏതാണ്ട് 200 മീറ്റർ വിമാനം നീങ്ങി എന്നാണ് റിപ്പോർട്ടുകൾ.
51 യാത്രക്കാരും 4 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിച്ചെന്ന് അധികൃതർ പറഞ്ഞു. രാത്രി 9 മണിക്കാണ് സംഭവം. ലാൻഡിംഗിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറുകയായിരുന്നു.
Key Words : Plane Skids , Nepal

COMMENTS