മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ സഞ്ചരിച്ച വിമാനം അപകടത്തിൽ പെട്ടത് റൺവേയിൽ ഇറങ്ങാൻ അനുമതി ലഭിച്ചതിന് തൊട്ടുപിന്നാലെ. ബുധനാഴ്ച രാ...
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ സഞ്ചരിച്ച വിമാനം അപകടത്തിൽ പെട്ടത് റൺവേയിൽ ഇറങ്ങാൻ അനുമതി ലഭിച്ചതിന് തൊട്ടുപിന്നാലെ. ബുധനാഴ്ച രാവിലെ 8.44ന് റൺവേ 11ൽ ഇറങ്ങാൻ അനുമതി ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് അപകടം സംഭവിച്ചത്. വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോളർ (എടിസി) നൽകിയ വിവരങ്ങൾ ഉദ്ധരിച്ച് സിവിൽ ഏവിയേഷൻ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
അജിത് പവാർ സഞ്ചരിച്ച ചെറുമാനം ആദ്യം ബാരമതിയുമായി ബന്ധപ്പെട്ടത് രാവിലെ 8.18നാണ്. പുനെ അപ്രോച്ചിൽ നിന്ന് വിമാനം പുറത്തുവന്നതിന് ശേഷം 30 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് അടുത്ത ആശയവിനിമയം നടന്നത്. പൈലറ്റിന്റെ വിവേചനാധികാരത്തിൽ വിഷ്വൽ മെറ്റീരിയോളജിക്കൽ കണ്ടീഷൻസിൽ (VMC) ഇറങ്ങാൻ നിർദേശം നൽകി. കാറ്റ് ശാന്തമായിരുന്നു' എന്നും കാഴ്ചപരിധി ഏകദേശം 3,000 മീറ്ററാണെന്നും പ്രാദേശിക കാലാവസ്ഥയെക്കുറിച്ചുള്ള ചോദ്യത്തിന് പൈലറ്റുമാർ മറുപടി നൽകിയിരുന്നുവെന്ന് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
റൺവേ 11ൽ ആദ്യമായി ഇറങ്ങാൻ ശ്രമിച്ചപ്പോൾ 'റൺവേ കാണുന്നില്ല' എന്ന് പൈലറ്റുമാർ അറിയിച്ചു. തുടർന്ന് ലാൻഡിങ് ഉപേക്ഷിച്ച് വീണ്ടും വിമാനം പറന്നുയർന്നു. വീണ്ടും പറന്നുയർന്നതിന് ശേഷം വിമാനത്തോട് സ്ഥാനം അറിയിക്കാൻ ആവശ്യപ്പെട്ടു. റൺവേ 11ൽ വീണ്ടും ലാൻഡിങ്ങിന് തയ്യാറെടുക്കുകയാണെന്ന് പൈലറ്റുമായ് മറുപടി നൽകി. ഇതോടെ റൺവേ കാണുമ്പോൾ അറിയിക്കാൻ നിർദേശം നൽകി. റൺവേ "നിലവിൽ കാണുന്നില്ല' എന്നും റൺവേ കാണുമ്പോൾ അറിയിക്കാമെന്നും പൈലറ്റുമാർ മറുപടി നൽകി.
ഏതാനും നിമിഷങ്ങൾക്ക് ശേഷം റൺവേ കാണുന്നുണ്ടോ എന്ന ചോദ്യത്തിന് 'റൺവേ നിലവിൽ കാണുന്നില്ല, റൺവേ കാണുമ്പോൾ ബന്ധപ്പെടാമെന്നും മറുപടി നൽകി. കുറച്ച് നിമിഷങ്ങൾക്ക് ശേഷം പൈലറ്റുമാർ റൺവേ കാണുന്നുണ്ടെന്ന് അറിയിച്ചുവെന്ന് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.
രാവിലെ 8.43ന് അജിത് പവാർ സഞ്ചരിച്ച വിമാനത്തിന് റൺവേ 11ൽ ഇറങ്ങാൻ അനുമതി ലഭിച്ചു. എന്നാൽ ലാൻഡിങ് അനുമതിയോട് പൈലറ്റുമാരുടെ ഭാഗത്ത് നിന്നും പ്രതികരണം ഉണ്ടായില്ല. പിന്നാലെയാണ് വിമാനം തകർന്നുവീണതെന്നാണ് നിഗമനം. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ സ്ഥിരീകരണം ലഭിക്കേണ്ടതുണ്ട്. രാവിലെ 8.44ന് റൺവേ 11ന്റെ സമീപത്ത് തീ ആളിക്കത്തുന്നത് കാണുകയും ഉടൻ തന്നെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തുകയും ചെയ്തു. റൺവേ 11ന്റെ ഇടത് വശത്തായി വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു.
Key Words : Pilots, Ajit Pawar, Plane Crash


COMMENTS