നിഖില വിമൽ കേന്ദ്രകഥാപാത്രമാകുന്ന 'പെണ്ണുകേസ്' പ്രഖ്യാപിച്ചതിലും നേരത്തെ തിയേറ്ററുകളിലെത്തുന്നു. നടൻ വിജയ്‌യുടെ അവസാന ചിത്രമെന്ന് ക...
നിഖില വിമൽ കേന്ദ്രകഥാപാത്രമാകുന്ന 'പെണ്ണുകേസ്' പ്രഖ്യാപിച്ചതിലും നേരത്തെ തിയേറ്ററുകളിലെത്തുന്നു. നടൻ വിജയ്‌യുടെ അവസാന ചിത്രമെന്ന് കരുതപ്പെടുന്ന ‘ജനനായകൻ’ ജനുവരി 9-ന് എത്തേണ്ടതായിരുന്നു. എന്നാൽ സെൻസർ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട നിയമക്കുരുക്കുകൾ ചിത്രത്തിന് വിനയായി.
സെൻസർ ബോർഡിന്റെ (CBFC) തീരുമാനത്തിനെതിരെ നിർമ്മാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസ് നൽകിയ ഹർജിയിൽ മദ്രാസ് ഹൈക്കോടതി വിധി പറയാൻ മാറ്റി. ജനുവരി 9-ന് മാത്രമേ കോടതിയിൽ നിന്ന് അന്തിമ തീരുമാനം ഉണ്ടാകൂ എന്ന സൂചനയെത്തുടർന്ന് റിലീസ് ഔദ്യോഗികമായി മാറ്റിവെച്ചത്. റിലീസ് തടസ്സപ്പെട്ടതോടെ ഏകദേശം 50 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കപ്പെടുന്നത്.
ദളപതി വിജയ്‌യുടെ 'ജനനായകൻ' അവസാന നിമിഷം പിൻമാറിയതോടെ ലോകമെമ്പാടുമുള്ള അയ്യായിരത്തോളം തിയേറ്ററുകളാണ് വലിയ പ്രതിസന്ധിയിലായത്. വിജയ് ചിത്രത്തിന്റെ റിലീസ് മാറ്റിയത് തമിഴ്നാട്ടിലും കേരളത്തിലും വലിയ നിരാശയുണ്ടാക്കിയിട്ടുണ്ടെങ്കിലും, ആ ഗ്യാപ്പിൽ മികച്ചൊരു ഫാമിലി എന്റർടെയിനറുമായി പെണ്ണുകേസ് എത്തുന്നത് തിയേറ്ററുകളിലേക്ക് കാണികളെ എത്തിക്കുമെന്ന് ഉറപ്പാണ്.
Key Words : Pennukase,Nikhila Vimal


COMMENTS