നമ്മുടെ നാട്ടിൽ സുലഭമായി കിട്ടുന്നതും എന്നാൽ പലർക്കും കഴിക്കാൻ വളരെ മടിയുള്ളതുമായ പഴമാണ് പപ്പായ. പപ്പായയിലുള്ള 'പാപ്പെയ്ൻ' (Papain) ...
നമ്മുടെ നാട്ടിൽ സുലഭമായി കിട്ടുന്നതും എന്നാൽ പലർക്കും കഴിക്കാൻ വളരെ മടിയുള്ളതുമായ പഴമാണ് പപ്പായ. പപ്പായയിലുള്ള 'പാപ്പെയ്ൻ' (Papain) എന്ന എൻസൈം ദഹനം സുഗമമാക്കാനും മലബന്ധം അകറ്റാനും സഹായിക്കുന്നു. വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിന്റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. ഇതിലെ ആന്റിഓക്‌സിഡന്റുകളും നാരുകളും കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു.
ചർമ്മത്തിലെ ചുളിവുകൾ മാറ്റാനും തിളക്കം നൽകാനും പപ്പായ സഹായിക്കും. മുറിവുകൾ വേഗത്തിൽ ഉണങ്ങാനും ഇത് നല്ലതാണ്. വിറ്റാമിൻ എ ധാരാളമുള്ളതിനാൽ കണ്ണുകളുടെ ആരോഗ്യത്തിന് പപ്പായ ഗുണകരമാണ്. കലോറി കുറവായതിനാലും നാരുകൾ (Fiber) കൂടുതലായതിനാലും തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് പപ്പായ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ശരീരത്തിലുണ്ടാകുന്ന നീർവീക്കവും വേദനയും കുറയ്ക്കാൻ പപ്പായയിലെ എൻസൈമുകൾ സഹായിക്കുന്നു.
Key Words : pappaya, Health


COMMENTS