എന്റെ മകന്റെ ദുര്‍ഗതി മറ്റൊരാള്‍ക്കും ഉണ്ടാകരുത്, വീഡിയോ പ്രചരിപ്പിച്ച ഇന്‍ഫ്‌ളുവന്‍സര്‍ യുവതിക്കെതിരേ നിയമനടപടിയെന്ന് ആത്മഹത്യ ചെയ്ത ദീപക്കിന്റെ അച്ഛന്‍

"My son's tragic fate should not happen to anyone else": Father of Deepak, who committed suicide, to take legal action against Instagram influencer


സ്വന്തം ലേഖകന്‍

കോഴിക്കോട് : സമൂഹമാധ്യമങ്ങളില്‍ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറായ യുവതി പങ്കുവച്ച വീഡിയോ വൈറലായതിനെത്തുടര്‍ന്ന് അപമാനം ഭയന്ന് കോഴിക്കോട് സ്വദേശിയായ കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവതിക്കെതിരേ നിയമനടപടിക്ക് യുവാവിന്റെ കുടുംബം.

മകന് നീതി ലഭിക്കാനായി മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് പിതാവ് ഉള്ളാട്ടുതൊടി ചോയി പറഞ്ഞു. വീഡിയോ പ്രചരിച്ചതോടെ ദീപക് വലിയ മാനസിക വിഷമത്തിലായിരുന്നുവെന്നും രണ്ടുദിവസമായി ഭക്ഷണം പോലും കഴിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ചെയ്യാത്ത കുറ്റത്തിനാണ് തന്റെ മകന് ജീവന്‍ നഷ്ടമായതെന്ന് ദീപക്കിന്റെ അമ്മ കനിഹ പറഞ്ഞു. ദീപക് പാവമായിരുന്നുവെന്നും ഇതുവരെ ഒരു മോശം സ്വഭാവവും കാണിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. തന്റെ മകന് സംഭവിച്ചത് മറ്റൊരാള്‍ക്കും സംഭവിക്കരുത് എന്നും ഇതിന് ഉത്തരവാദിയായ യുവതിക്കെതിരെ കേസ് നല്‍കുമെന്നും ദീപക്കിന്റെ അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തില്‍ ദീപക് ശനിയാഴ്ച വൈകിട്ട് ചില സുഹൃത്തുക്കളുമായി സംസാരിച്ചിരുന്നതായും യുവതിക്കെതിരെ കേസ് നല്‍കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ അതിനു മുന്‍പേ അദ്ദേഹം ജീവനൊടുക്കുകയായിരുന്നു.

അപമാന ഭാരം നിമിത്തം ദീപക് ഞായറാഴ്ച രാവിലെയാണ് ആത്മഹത്യ ചെയ്തത്. കോഴിക്കോട്ടെ ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഇദ്ദേഹം. വെള്ളിയാഴ്ച ജോലിയാവശ്യത്തിനായി കണ്ണൂരില്‍ പോയി മടങ്ങുന്നതിനിടെ ബസില്‍ വച്ച് ദീപക് തന്നോട് അപമര്യാദയായി പെരുമാറി എന്ന് ആരോപിച്ച് യുവതി ദൃശ്യങ്ങള്‍ പകര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് ആയി പങ്കുവച്ചിരുന്നു. യുവതി പങ്കുവച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ അതിവേഗം പ്രചരിച്ചു. ഞായറാഴ്ച ഉച്ചവരെ ഏകദേശം 23 ലക്ഷത്തോളം ആളുകളാണ് ഈ വീഡിയോ കണ്ടത്.

തന്റെ ദൃശ്യങ്ങള്‍ ലക്ഷക്കണക്കിന് ആളുകള്‍ കാണുകയും മോശമായ രീതിയില്‍ പ്രചരിക്കുകയും ചെയ്തതില്‍ ദീപക് കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നു. കണ്ണൂരില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം ദീപക് ആരോടും അധികം സംസാരിക്കാതെ വലിയ മാനസിക സംഘര്‍ഷത്തിലായിരുന്നു.

സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് രാഹുല്‍ ഈശ്വര്‍ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. കൂടാതെ, ദീപക്കിനെ മുന്‍പ് പരിചയമുണ്ടായിരുന്ന സന്തോഷ് പണ്ഡിറ്റും ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും യുവതിക്കെതിരേ ശക്തമായി രംഗത്തുവന്നിട്ടുണ്ട്.

ദീപക്കിന്റെ മരണത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ബന്ധുക്കളുടെ മൊഴി എടുത്ത ശേഷം കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. നിലവില്‍ യുവതിക്കെതിരെ പ്രത്യേക എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.

ബസില്‍ വച്ച് ദീപക് ശരീരത്തില്‍ സ്പര്‍ശിച്ചു എന്നാരോപിച്ച് വീഡിയോ പങ്കുവച്ച യുവതി, പിന്നീട് ആ വീഡിയോ ഡിലീറ്റ് ചെയ്യുകയും മറ്റൊരു വിശദീകരണ വീഡിയോ പുറത്തിറക്കുകയും ചെയ്തിരുന്നു.

( മാനസിക സമ്മര്‍ദ്ദങ്ങള്‍ അനുഭവിക്കുന്നവര്‍ ഹെല്‍പ്പ് ലൈന്‍ നമ്പറുകളുടെ സഹായം തേടുക. 'ദിശ' - 1056, 'മൈത്രി' - 0484 2540501).


ശരീരത്തില്‍ സ്പര്‍ശിച്ചെന്നു കാട്ടി യുവതി വീഡിയോ പങ്കുവച്ചു, കോഴിക്കോട്ട് യുവാവ് ജീവനൊടുക്കി, വീഡിയോ കണ്ടത് 23 ലക്ഷം പേര്‍, സൈബര്‍ വിചാരണ മരണകാരണം, യുവതിക്കെതിരേ കേസെടുക്കണമെന്ന് ആവശ്യം

സ്വന്തം ലേഖകന്‍

കോഴിക്കോട്: സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച് യുവതി വീഡിയോ പങ്കുവച്ചതിന് പിന്നാലെ, കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു. ദീപക് (42) ജീവനൊടുക്കി.  ഞായറാഴ്ച രാവിലെ ദീപക്കിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കണ്ണൂരിലേക്കുള്ള ബസ് യാത്രയ്ക്കിടെ ദീപക് തന്നോട് മോശമായി പെരുമാറിയെന്നും മനഃപൂര്‍വം ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നും ആരോപിച്ച് ഒരു യുവതി ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ (റീല്‍സ്) പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോ ചുരുങ്ങിയ സമയത്തിനുള്ളില്‍ ലക്ഷക്കണക്കിന് ആളുകള്‍ കാണുകയും വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

വീഡിയോ വൈറലായതോടെ ദീപക് കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നു. ഒരു വസ്ത്രവ്യാപാരശാലയില്‍ ജോലി ചെയ്തിരുന്ന ദീപക്കിനെക്കുറിച്ച് ഇതുവരെ മോശമായ അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും, വ്യാജമായ ആരോപണമാണ് യുവതി ഉന്നയിച്ചതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

ദീപക് മരിക്കുന്നതിന് മുന്‍പ് സുഹൃത്തുക്കളോട് ഫോണില്‍ സംസാരിച്ചിരുന്നു. വടകര പോലീസ് ദീപക്കിനെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നതായും സൂചനയുണ്ട്. സൈബര്‍ ആക്രമണവും അപമാന ഭയവുമാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

പയ്യന്നൂരില്‍ വെച്ചാണ് സംഭവം നടന്നതെന്നും, ദീപക് മറ്റൊരു യുവതിയോടും മോശമായി പെരുമാറുന്നത് കണ്ടിരുന്നുവെന്നും യുവതി പറഞ്ഞു. തനിക്ക് താല്പര്യമില്ലെന്ന് അറിഞ്ഞിട്ടും ദീപക് തന്നെ സ്പര്‍ശിക്കാന്‍ ശ്രമിച്ചുവെന്നും, 'എന്താണ് കാണിക്കുന്നത്?' എന്ന് ചോദിച്ചപ്പോള്‍ അയാള്‍ വേഗത്തില്‍ നടന്നുപോയെന്നും യുവതി പറഞ്ഞു.

ഈ സംഭവത്തിന് ശേഷം തനിക്ക് പരിചയമുള്ള വടകര സ്റ്റേഷനിലെ ഒരു പോലീസുകാരനെ യുവതി വിളിച്ചു. ആളുടെ അഡ്രസ് കണ്ടെത്താന്‍ പോലീസുകാരന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ദീപക്കിന്റെ വീഡിയോ എഡിറ്റ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്നും യുവതി വീഡിയോയില്‍ ആവശ്യപ്പെട്ടിരുന്നു.

'എന്റെ കാര്യത്തില്‍ 100 ശതമാനം എനിക്ക് ഇഷ്ടമില്ലെന്ന് അറിഞ്ഞിട്ടും എന്നെ തൊടാന്‍ ശ്രമിക്കുകയാണ് അയാള്‍ ചെയ്തത്. എന്നാല്‍ അയാളുടെ മരണവിവരം അറിഞ്ഞതില്‍ സങ്കടമുണ്ട്,' യുവതി പ്രതികരിച്ചു.

യുവതി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവെച്ചതിന് പിന്നാലെയാണ് ദീപക് ആത്മഹത്യ ചെയ്തത്. സൈബര്‍ ആക്രമണവും അപമാന ഭയവുമാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍ താന്‍ നീതിക്ക് വേണ്ടിയാണ് ശ്രമിച്ചതെന്നാണ് യുവതിയുടെ വിശദീകരണം.

രാഹുല്‍ ഈശ്വര്‍ ഉള്‍പ്പെടെയുള്ളവര്‍ യുവതിക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തു. യുവതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനും പരാതി ലഭിച്ചിട്ടുണ്ട്.

Summary: The family of Deepak, a native of Govindapuram, Kozhikode, has decided to pursue legal action against an Instagram influencer whose viral video allegedly led to the youth's suicide. Deepak reportedly took his own life due to the humiliation caused by the widely circulated footage.

Seeking Justice Deepak’s father, Ullattuthodi Choyi, stated that he would submit a complaint to the Chief Minister seeking justice for his son. He revealed that Deepak was in extreme mental distress after the video went viral and had not eaten for two days.

Deepak’s mother, Kaniha, maintained that her son lost his life for a crime he did not commit. She described him as a "gentle person" who had never shown any misconduct in the past. "What happened to my son should not happen to anyone else," his father told the media, reiterating his resolve to file a case against the woman responsible.

Background of the Incident The tragedy unfolded after an Instagram influencer posted a reel alleging that Deepak had misbehaved with her while traveling on a bus from Kannur to Kozhikode on Friday. Deepak, an employee at a textile shop in Kozhikode, had gone to Kannur for work-related purposes.

The video spread rapidly across social media, garnering approximately 2.3 million (23 lakh) views by Sunday afternoon. Friends and relatives noted that Deepak was devastated to see his image being tarnished on such a massive scale. Though he had discussed the possibility of filing a counter-case against the woman with his friends on Saturday evening, he took the extreme step on Sunday morning before any action could be taken.

Legal and Public Reactions

Police Action: The Kozhikode Medical College Police have registered a case of unnatural death. Further charges may be added after recording detailed statements from the relatives. Currently, no separate FIR has been registered against the woman.

Complaints: Activist Rahul Easwar has filed a complaint with the DGP seeking an investigation.

Public Figures: Notable figures like Santhosh Pandit, who knew Deepak personally, and dubbing artist Bhagyalakshmi have spoken out strongly against the influencer’s actions.

Influencer’s Stance: After the initial allegations and the subsequent viral spread, the woman deleted the original video and posted a clarification video.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,650,Cinema,1295,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,31,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7434,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17356,Kochi.,2,Latest News,3,lifestyle,314,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2481,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,375,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,899,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1178,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2259,
ltr
item
www.vyganews.com: എന്റെ മകന്റെ ദുര്‍ഗതി മറ്റൊരാള്‍ക്കും ഉണ്ടാകരുത്, വീഡിയോ പ്രചരിപ്പിച്ച ഇന്‍ഫ്‌ളുവന്‍സര്‍ യുവതിക്കെതിരേ നിയമനടപടിയെന്ന് ആത്മഹത്യ ചെയ്ത ദീപക്കിന്റെ അച്ഛന്‍
എന്റെ മകന്റെ ദുര്‍ഗതി മറ്റൊരാള്‍ക്കും ഉണ്ടാകരുത്, വീഡിയോ പ്രചരിപ്പിച്ച ഇന്‍ഫ്‌ളുവന്‍സര്‍ യുവതിക്കെതിരേ നിയമനടപടിയെന്ന് ആത്മഹത്യ ചെയ്ത ദീപക്കിന്റെ അച്ഛന്‍
"My son's tragic fate should not happen to anyone else": Father of Deepak, who committed suicide, to take legal action against Instagram influencer
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi_pUmX3XXoU0knK6k2wud8tM41VLVTq3zwkM5-73CSZ8lP3h-68DyCa9TU8wULve-wRYLQnsKYYrTai52aP1VWyG14pizAYhBeCxVCNOT86odsLTqQN006K7TeO06E_X4UDkkyMdZfvZk3QreGHbRzCWy16eijFGccJlxCEY4hXZYrZmNwE1-xqQdh3Ik/s320/deepak.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi_pUmX3XXoU0knK6k2wud8tM41VLVTq3zwkM5-73CSZ8lP3h-68DyCa9TU8wULve-wRYLQnsKYYrTai52aP1VWyG14pizAYhBeCxVCNOT86odsLTqQN006K7TeO06E_X4UDkkyMdZfvZk3QreGHbRzCWy16eijFGccJlxCEY4hXZYrZmNwE1-xqQdh3Ik/s72-c/deepak.jpg
www.vyganews.com
https://www.vyganews.com/2026/01/my-sons-tragic-fate-should-not-happen.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/01/my-sons-tragic-fate-should-not-happen.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy