തിരുവനന്തപുരം : തിരുവനന്തപുരത്ത് നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെ...
തിരുവനന്തപുരം : തിരുവനന്തപുരത്ത് നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. മോദി കേരളത്തില്‍ എത്തിയത് വര്‍ഗീയത സംസാരിക്കാനാണെന്നും മതസൗഹാർദ്ദത്തിന്റെ മണ്ണിൽ വർഗീയ വിഷം കുത്തിവെക്കാനുള്ള നീക്കം വിലപ്പോവില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. പ്രധാനമന്ത്രി ആദ്യം കേരളത്തിൻ്റെ ചരിത്രം പഠിക്കണമെന്നും ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ കെസി വേണുഗോപാൽ പറഞ്ഞു.
"ശ്രീനാരായണ ഗുരുദേവന്റെയും മഹാത്മാ അയ്യങ്കാളിയുടെയും ചട്ടമ്പി സ്വാമികളുടെയും നാടായ കേരളത്തിൽ വന്ന് വർഗീയത മാത്രം വിളമ്പാൻ ശ്രമിക്കുന്നത് പ്രധാനമന്ത്രിക്ക് തന്നെ നാണക്കേടാണ്. ഉത്തർപ്രദേശിലും ബീഹാറിലും പറയുന്ന കാര്യങ്ങൾ ഇവിടെ ആവർത്തിക്കുന്നതിന് മുൻപ് അദ്ദേഹം കേരളത്തിന്റെ ചരിത്രം പഠിക്കാൻ തയ്യാറാകണം.
ബാബറി മസ്ജിദ് തകർന്ന സമയത്ത് അയ്യപ്പഭക്തർക്ക് യാത്ര ചെയ്യാൻ സൗകര്യമൊരുക്കിയ, അങ്ങാടിപ്പുറം ക്ഷേത്രം കത്തിയപ്പോൾ തീയണക്കാൻ ഓടിയെത്തിയ പാണക്കാട് തങ്ങളുടെ പാർട്ടിയായ മുസ്ലിം ലീഗിന്റെ ചരിത്രമെങ്കിലും അദ്ദേഹം മനസ്സിലാക്കേണ്ടതായിരുന്നു. ജനങ്ങളെ വിഡ്ഢികളാക്കാനുള്ള ഇത്തരം ശ്രമങ്ങൾക്ക് കേരളം കൃത്യമായ മറുപടി നൽകും. മതസൗഹാർദ്ദത്തിന്റെ ഈ മണ്ണിൽ വർഗീയ വിഷം കുത്തിവെക്കാനുള്ള നീക്കം വിലപ്പോവില്ല"- കെസി വേണുഗോപാൽ പറഞ്ഞു.
Key Wodrs : Narendra Modi, Kerala Visit, Communalism, KC Venugopal


COMMENTS