പാലക്കാട് : രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയെ ഇന്നു പുലർച്ചെ പാലക്കാട്ടെ ഹോട്ടൽ മുറിയിൽ നിന്നും പൊലീസ് കസ്റ്റഡിയിൽ എടുത്തു. മെയിൽ വഴി ലഭിച്ച പ...
പാലക്കാട് : രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയെ ഇന്നു പുലർച്ചെ പാലക്കാട്ടെ ഹോട്ടൽ മുറിയിൽ നിന്നും പൊലീസ് കസ്റ്റഡിയിൽ എടുത്തു. മെയിൽ വഴി ലഭിച്ച പുതിയ പരാതിയിലാണ് കസ്‌റ്റഡിയിലെടുത്തതെന്നാണു സൂചന. പാലക്കാട് മണപ്പുള്ളിക്കാവിലെ ഫ്ലാറ്റ് ഒഴിഞ്ഞ ശേഷം കെ പി എം റീജൻസിയിലായിരുന്നു രാഹുലിൻ്റെ താമസം. രാഹുലിൻ്റെ ഫോൺ പിടിച്ചെടുത്തിട്ടുണ്ട്.
രാഹുലിനെ കസ്‌റ്റഡിയിലെടുക്കുമ്പോൾ സഹായി മറ്റൊരു മുറിയിലായിരുന്നു. രാഹുലിനെ എവിടേക്കാണു കൊണ്ടുപോയതെന്ന് അറിയില്ലെന്ന് എം എൽ എയുടെ അഭിഭാഷകൻ പറഞ്ഞെങ്കിലും പത്തനംതിട്ട എആർ ക്യാംപിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയെന്ന് പൊലീസ് വ്യക്തമാക്കി. ചോദ്യം ചെയ്യലിനു ശേഷം രാഹുലിനെ പത്തനംതിട്ട മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.. ഡി വൈ എസ് പി അടക്കം 7 അംഗ പോലീസ് സംഘമെത്തിയാണ് എം എൽ എയെ കസ്റ്റഡിയിൽ എടുത്തത്.
പുതിയ പരാതിയോടെ നിലവിൽ രാഹുലിനെതിരെ മൂന്നു കേസുകൾ ആയി. ആദ്യ കേസിൽ ഹൈക്കോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. രണ്ടാം കേസിൽ ജനുവരി 21വരെ വിചാരണക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതിനിടെയാണ് രാഹുലിനെതിരെ മൂന്നാം പരാതി ലഭിച്ചത്. ഇമെയിൽ വഴി ലഭിച്ച പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു.
Key Words : MLA Rahul Mangkootathil, Arrest, Pathanamthitta AR camp


COMMENTS