2024 ഓഗസ്റ്റിൽ തീയേറ്ററുകളിൽ എത്തിയ മലയാള ചിത്രം 'മെമ്മറി പ്ലസ്' ഒടിടി റിലീസിനായി തയ്യാറെടുക്കുന്നു. കെ.ടി. മൻസൂർ സംവിധാനം ചെയ്ത ഈ ച...
2024 ഓഗസ്റ്റിൽ തീയേറ്ററുകളിൽ എത്തിയ മലയാള ചിത്രം 'മെമ്മറി പ്ലസ്' ഒടിടി റിലീസിനായി തയ്യാറെടുക്കുന്നു. കെ.ടി. മൻസൂർ സംവിധാനം ചെയ്ത ഈ ചിത്രം വേറിട്ട പ്രമേയം കൊണ്ടും മികച്ച പ്രകടനങ്ങൾ കൊണ്ടും ശ്രദ്ധിക്കപ്പെട്ടിരുന്നു.
അനീഷ് ജി. മേനോൻ നായകനായി എത്തിയ ചിത്രത്തിൽ 'ആനന്ദം' ഫെയിം അനു ആന്റണിയാണ് നായിക. ഇവരെ കൂടാതെ മലയാളത്തിലെ പ്രമുഖ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സ്മിനു സിജോ, നവാസ് വള്ളിക്കുന്ന്, ഉണ്ണിരാജൻ, നസീർ സംക്രാന്തി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന അഭിനേതാക്കൾ.
ഒന്നര വർഷത്തിനു ശേഷമാണ് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്ക് എത്തുന്നത്. കുടുംബ പ്രേക്ഷകർക്കും യുവാക്കൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന തരത്തിലൊരുക്കിയ ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശങ്ങൾ സ്വന്തമാക്കിയത് പ്രമുഖ ഒടിടി സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ മനോരമ മാക്സ് ആണ്.
Key Words : Memory Plus, OTT


COMMENTS