ന്യൂഡൽഹി: ന്യൂഡൽഹിയിലെ തുർക്ക്മാൻ ഗേറ്റിലുള്ള ഫൈസ് ഇലാഹി പള്ളിക്ക് സമീപം നടന്ന കയ്യേറ്റം ഒഴിപ്പിക്കൽ നടപടി സംഘർഷത്തിൽ കലാശിച്ചു. പ്രതിഷേധക്ക...
ന്യൂഡൽഹി: ന്യൂഡൽഹിയിലെ തുർക്ക്മാൻ ഗേറ്റിലുള്ള ഫൈസ് ഇലാഹി പള്ളിക്ക് സമീപം നടന്ന കയ്യേറ്റം ഒഴിപ്പിക്കൽ നടപടി സംഘർഷത്തിൽ കലാശിച്ചു. പ്രതിഷേധക്കാർ പോലീസിന് നേരെ കല്ലെറിഞ്ഞതിനെത്തുടർന്ന് കണ്ണീർവാതകം പ്രയോഗിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 10 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (എംസിഡി) നടത്തിയ പൊളിക്കൽ നടപടിക്കിടെയാണ് സംഘർഷമുണ്ടായത്. ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ 30-ഓളം ബുൾഡോസറുകളുമായാണ് അധികൃതർ സ്ഥലത്തെത്തിയത്. വൻ പോലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നുവെങ്കിലും പ്രദേശവാസികൾ ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിയുകയായിരുന്നു.
കല്ലേറിൽ ഒരു എസ്.എച്ച്.ഒ ഉൾപ്പെടെ അഞ്ച് പോലീസുകാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസിന് കണ്ണീർവാതകം പ്രയോഗിക്കേണ്ടി വന്നു. സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായും സംഘർഷത്തിൽ പങ്കുള്ള മറ്റുള്ളവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
Key Words : Massive Clash, Delhi Ilahi Masjid, Delhi, Policemen Injured, Stone pelting


COMMENTS