ശബരിമല : മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് സ്പെഷ്യലിസ്റ്റുകൾ ഉൾപ്പെടെയുള്ള അൻപതോളം ഡോക്ടർമാരുടെയും അനുബന്ധ സ്റ്റാഫുകളുടെയും സേവനം ഒരുക്കി ...
ശബരിമല : മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് സ്പെഷ്യലിസ്റ്റുകൾ ഉൾപ്പെടെയുള്ള അൻപതോളം ഡോക്ടർമാരുടെയും അനുബന്ധ സ്റ്റാഫുകളുടെയും സേവനം ഒരുക്കി ആരോഗ്യ വകുപ്പ്. സന്നിധാനം, പമ്പ, നീലിമല, അപ്പാച്ചിമേട്, ചരൽമേട്, നിലയ്ക്കൽ ആശുപത്രികളിലായാണ് ഇവരെ വിന്യസിച്ചിരിക്കുന്നത്. അടിയന്തര ഘട്ടത്തിൽ സേവനം ഉറപ്പാക്കുന്നതിനായി ഡോക്ടർമാരുടെ റിസർവ് ലിസ്റ്റും തയ്യാറാക്കിയിട്ടുണ്ട്.
എല്ലാ ആശുപത്രികളിലും മരുന്നുകളുടെ ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട്. സാധാരണ മരുന്നുകൾക്ക് പുറമെ ഹൃദയാഘാതത്തിന് ത്രോപോലിസിസ് ചെയ്യുന്ന മരുന്ന്, പാമ്പിൻ വിഷത്തിനുള്ള ആന്റി സ്നേക്ക് വെനം, പേവിഷബാധയ്ക്കുള്ള വാക്സിൻ, ഇമ്മ്യൂണോഗ്ലോബുലിൻ മുതലായവയും ആശുപത്രികളിൽ ലഭ്യമാണ്.
മകരവിളക്ക് വ്യൂ പോയിന്റുകളിൽ ആംബുലൻസും മെഡിക്കൽ സംഘവും സേവനത്തിനുണ്ടാകും. അടിയന്തര സർവീസിനായി നിലവിലുള്ള 27 ആംബുലൻസുകൾക്ക് പുറമേ 19 അധിക ആംബുലൻസുകൾ ഉൾപ്പെടെ 46 ആംബുലൻസുകൾ സജ്ജമാക്കിയിട്ടുണ്ട്. ഇതിൽ 14 ആംബുലൻസുകൾ വിവിധ വ്യു പോയിന്റുകളിലും അഞ്ച് ആംബുലൻസുകൾ പമ്പയിലും നിലയ്ക്കലുമായി സേവനത്തിനുണ്ടാകും.
Key Words : Makaravilakku, Sabarimala


COMMENTS