Maduro and Wife in Manhattan Court Under Heavy Security; Face Charges Carrying Death Penalty
![]() |
| മഡുറോയും ഭാര്യ സിലിയ ഫ്ലോറസും മാൻഹാട്ടനിലെ ഹെലിപാഡിൽ |
ന്യൂയോര്‍ക് : അമേരിക്ക ഉറക്കറയില്‍ നിന്നു പിടികൂടിക്കൊണ്ടുപോയ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയയെയും മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ന്യൂയോര്‍കിലെ കോടതിയില്‍ ഹാജരാക്കി. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ന്യൂയോര്‍ക്കിലെ ഹെലിപാഡിലൂടെ ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ ഇരുവരും നടന്നുനീങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
ശനിയാഴ്ച പുലര്‍ച്ചെ കാരക്കാസില്‍ യുഎസ് സൈന്യം (ഡെല്‍റ്റ ഫോഴ്‌സ്) നടത്തിയ അപ്രതീക്ഷിത സൈനിക നീക്കത്തിലൂടെയാണ് മഡുറോയെ പിടികൂടിയത്. തുടര്‍ന്ന് ബ്രൂക് ലിനിലെ മെട്രോപൊളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററില്‍ പാര്‍പ്പിച്ചിരുന്ന അദ്ദേഹത്തെ കനത്ത സുരക്ഷയില്‍ ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം മാന്‍ഹട്ടനിലെ കോടതിയില്‍ എത്തിക്കുകയായിരുന്നു.
മയക്കുമരുന്ന് കടത്ത് സംഘമായ 'കാര്‍ട്ടല്‍ ഡി ലോസ് സോള്‍സി'ന് മഡുറോ നേതൃത്വം നല്‍കിയെന്നും അമേരിക്കയിലേക്ക് ടണ്‍ കണക്കിന് കൊക്കെയ്ന്‍ എത്തിച്ചെന്നുമാണ് ആരോപണം. തട്ടിക്കൊണ്ടുപോകല്‍, മര്‍ദ്ദനം, കൊലപാതകം തുടങ്ങിയ കുറ്റങ്ങളും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. മഡുറോയുടെ ഭാര്യ സിലിയ ഫ്‌ലോറസ് മയക്കുമരുന്ന് കടത്തുകാരില്‍ നിന്ന് കൈക്കൂലി വാങ്ങിയതായും കുറ്റപത്രത്തില്‍ പറയുന്നു.
താനൊരു പരമാധികാര രാഷ്ട്രത്തലവനായതിനാല്‍ ഈ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് മഡുറോയുടെ അഭിഭാഷകര്‍ വാദിക്കുമെന്നാണ് സൂചന. എന്നാല്‍ 2024-ലെ വിവാദ തിരഞ്ഞെടുപ്പിന് ശേഷം മഡുറോയെ വെനസ്വേലയുടെ ഔദ്യോഗിക പ്രസിഡന്റായി അമേരിക്ക അംഗീകരിച്ചിരുന്നില്ല.
![]() |
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ഈ നടപടിയെ അമേരിക്കയുടെ 'ഗുണ്ടായിസം' എന്ന് വിശേഷിപ്പിച്ച് വിമര്‍ശിച്ചു. 63 വയസ്സുകാരനായ മഡുറോ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ജീവപര്യന്തം തടവോ അല്ലെങ്കില്‍ വധശിക്ഷയോ ലഭിക്കാന്‍ സാധ്യതയുണ്ട്.
നിക്കോളാസ് മഡുറോയെയും ഭാര്യയെയും അതിശക്തമായ സുരക്ഷാ വലയത്തിലാണ് കോടതിയില്‍ എത്തിച്ചത്. ബ്രൂക് ലിനിലെ തടവറയില്‍ നിന്ന് മാന്‍ഹട്ടനിലെ ഫെഡറല്‍ കോടതിയിലേക്ക് ഇവരെ എത്തിക്കാന്‍ ഹെലികോപ്റ്ററുകളും കവചിത വാഹനങ്ങളും ഉപയോഗിച്ചു. കോടതിയില്‍ എത്തുമ്പോള്‍ മഡുറോ ജയില്‍ വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്.
മഡുറോയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വെനസ്വേലന്‍ നേതാവിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രതിഷേധക്കാര്‍ യുഎസ് കോടതിക്ക് പുറത്ത് പ്ലക്കാര്ഡുകളുമായിമയക്കുമരുന്ന് പണം നല്‍കാത്തവരെയോ കടത്തിന് തടസ്സം നില്‍ക്കുന്നവരെയോ വധിക്കാന്‍ മഡുറോയും ഭാര്യയും ഉത്തരവിട്ടതായി കുറ്റപത്രം ആരോപിക്കുന്നു.
2007-ല്‍ മയക്കുമരുന്ന് കടത്തുകാര്‍ക്കും ഭരണകൂട ഉദ്യോഗസ്ഥര്‍ക്കും ഇടയില്‍ കൂടിക്കാഴ്ച നടത്താന്‍ സിലിയ ഫ്‌ലോറസ് ലക്ഷക്കണക്കിന് ഡോളര്‍ കൈക്കൂലി വാങ്ങിയതായി യുഎസ് ആരോപിക്കുന്നു.
'ട്രെന്‍ ഡി അരാഗ്വ' എന്ന കുപ്രസിദ്ധ കുറ്റവാളി സംഘത്തിന്റെ നേതാവായ ഹെക്ടര്‍ റസ്റ്റന്‍ഫോര്‍ഡ് ഗ്വെരേറോ ഫ്‌ലോറസും ഈ കേസില്‍ പ്രതിയാണ്.
വെനസ്വേലയില്‍ ഇനി തെരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച് സംസാരിക്കാന്‍ സമയമായിട്ടില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യക്തമാക്കി. വെനസ്വേല ഇപ്പോള്‍ അമേരിക്കയുടെ നിയന്ത്രണത്തിലാണെന്നാണ് ട്രംപ് അവകാശപ്പെടുന്നത്.
അമേരിക്കയുടേത് വെറും 'ബുള്ളിയിംഗ്' (ഭീഷണിപ്പെടുത്തി കീഴ്‌പ്പെടുത്തല്‍) ആണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് പറഞ്ഞു.
വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റ ഡെല്‍സി റോഡ്രിഗസ്, മഡുറോയെ വിട്ടുതരണമെന്ന് ആവശ്യപ്പെടുമ്പോഴും ട്രംപുമായി സഹകരിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
മഡുറോയുടെ അഭിഭാഷകര്‍ പ്രധാനമായും 'സൊവറിന്‍ ഇമ്മ്യൂണിറ്റി' എന്ന വാദമാണ് ഉന്നയിക്കുന്നത്. ഒരു രാജ്യത്തിന്റെ ഭരണത്തലവനെ മറ്റൊരു രാജ്യത്തിന് അറസ്റ്റ് ചെയ്യാനോ വിചാരണ ചെയ്യാനോ അധികാരമില്ലെന്നാണ് ഇതിനര്‍ത്ഥം. എന്നാല്‍, പണ്ട് പാനമയിലെ മാനുവല്‍ നൊറിഗയെ അമേരിക്ക പിടികൂടിയപ്പോള്‍ ഈ വാദം കോടതി അംഗീകരിച്ചിരുന്നില്ല.

മഡുറോയെ പിടികൂടാനുള്ള യുഎസ് സൈനിക നടപടിക്കിടെ ബോംബിംഗില്‍ തകര്‍ക്കപ്പെട്ട തന്റെ വീടിന് മുന്നില്‍ നില്‍ക്കുന്നയാള്‍. കാറ്റിയ ലാ മാറില്‍ നിന്നുള്ള ദൃശ്യം
മഡുറോയുടെ സ്വത്തുക്കള്‍ മരവിപ്പിച്ച് സ്വിറ്റ്‌സര്‍ലന്‍ഡ്

യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തര യോഗത്തില്‍, അണ്ടര്‍ സെക്രട്ടറി ജനറല്‍ റോസ്‌മേരി ഡികാര്‍ലോ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിനു വേണ്ടി പ്രസ്താവന വായിച്ചു.
വെനിസ്വേലയിലെ അമേരിക്കയുടെ നടപടികളില്‍ 'അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കപ്പെടാത്തതില്‍ തനിക്ക് അതീവ ആശങ്കയുണ്ടെന്ന്' ഗുട്ടെറസ് പറഞ്ഞു. പ്രസ്താവനയില്‍ തുടരുന്നു: 'രാജ്യത്തുണ്ടാകാന്‍ സാധ്യതയുള്ള അസ്ഥിരതയെക്കുറിച്ചും, അത് മേഖലയിലുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ചും, രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഇത് സൃഷ്ടിച്ചേക്കാവുന്ന മുന്‍വിധികളെക്കുറിച്ചും എനിക്ക് വലിയ ആശങ്കയുണ്ട്.'
അതേസമയം, നിക്കോളാസ് മഡുറോയുടെയും അദ്ദേഹവുമായി ബന്ധപ്പെട്ട മറ്റുള്ളവരുടെയും സ്വിറ്റ്സര്‍ലന്‍ഡിലുള്ള ആസ്തികള്‍ സ്വിസ് ഗവണ്‍മെന്റ് ഉടനടി പ്രാബല്യത്തില്‍ വരുംവിധം മരവിപ്പിച്ചു. ആസ്തികള്‍ രാജ്യത്തിന് പുറത്തേക്ക് കടത്തുന്നത് തടയാനാണ് ഈ നടപടിയെന്ന് സ്വിസ് ഗവണ്‍മെന്റ് അറിയിച്ചു. ഭാവിയില്‍ നിയമനടപടികളിലൂടെ ഈ പണം അനധികൃതമായി സമ്പാദിച്ചതാണെന്ന് തെളിയിക്കപ്പെട്ടാല്‍, അത് വെനസ്വേലന്‍ ജനതയ്ക്ക് തന്നെ തിരികെ നല്‍കാന്‍ ശ്രമിക്കുമെന്നും സ്വിറ്റ്സര്‍ലന്‍ഡ് വ്യക്തമാക്കി.
![]() |
മഡുറോയ്ക്ക് സ്വിറ്റ്സര്‍ലന്‍ഡില്‍ എത്രമാത്രം ആസ്തിയുണ്ടെന്ന് കൃത്യമായി വ്യക്തമല്ല. എന്നാല്‍, വെനസ്വേലയിലെ പൊതുമുതല്‍ വകമാറ്റി ചിലവഴിച്ചതിലൂടെ ലഭിച്ച ഏകദേശം 10 ബില്യണ്‍ ഡോളര്‍ സ്വിസ് ബാങ്ക് അക്കൗണ്ടുകളിലുണ്ടെന്ന് 2021-ലെ ഒരു റിപ്പോര്‍ട്ട് സൂചിപ്പിച്ചിരുന്നു. ഇന്ന് പ്രാബല്യത്തില്‍ വന്ന ഈ ആസ്തി മരവിപ്പിക്കല്‍ അടുത്ത നാല് വര്‍ഷത്തേക്ക് നിലനില്‍ക്കും.
Summary: Venezuelan President Nicolás Maduro, who was captured by U.S. forces from his residence, and his wife Cilia Flores have been produced before a New York court in connection with drug trafficking cases. The charges filed against them carry penalties up to a death sentence. Visuals have emerged showing the duo being led through a New York heliport in shackles.
Maduro was apprehended early Saturday in Caracas during a surprise military operation conducted by U.S. Delta Force. Subsequently, he was held at the Metropolitan Detention Center in Brooklyn before being transported by helicopter under heavy security to the Manhattan court.
The allegations state that Maduro led a drug trafficking organization known as the 'Cartel de los Soles' (Cartel of the Suns) and facilitated the smuggling of tons of cocaine into the United States. Other charges include kidnapping, assault, and murder. The indictment also claims that Maduro's wife, Cilia Flores, accepted bribes from drug traffickers.
Maduro's legal team is expected to argue that the arrest is illegal, citing his status as a sovereign head of state. However, the U.S. has not recognized Maduro as the official President of Venezuela following the disputed 2024 elections.
President Donald Trump announced that the U.S. is now in control of Venezuela following Maduro's ouster. Meanwhile, Venezuela's new interim president, Delcy Rodríguez, has demanded Maduro's release. Supporters of Maduro allege that the U.S. move is a ploy to seize Venezuela's vast oil reserves.
Chinese President Xi Jinping criticized the action, describing it as American "bullying." If convicted, the 63-year-old Maduro faces life imprisonment or the death penalty.
Shocking Details in the Indictment
The 25-page indictment released on Saturday contains startling allegations:
Murders: Maduro and his wife allegedly ordered the killing of those who failed to pay drug money or obstructed trafficking operations.
Bribes: The U.S. alleges that in 2007, Cilia Flores accepted hundreds of thousands of dollars in bribes to facilitate meetings between drug traffickers and government officials.
Gang Links: Hector Rusthenford Guerrero Flores, leader of the notorious criminal gang 'Tren de Aragua', is also an accused in this case.
International Reactions
USA: U.S. Secretary of State Marco Rubio stated it is not yet time to discuss holding new elections in Venezuela.
United Nations: Under-Secretary-General Rosemary DiCarlo read a statement on behalf of Secretary-General António Guterres at an emergency Security Council session. Guterres expressed "deep concern" that international laws were not respected and warned of potential instability in the region.
Switzerland Freezes Assets
Simultaneously, the Swiss government has frozen the assets of Nicolás Maduro and his associates with immediate effect. This move aims to prevent the transfer of assets out of the country. Switzerland stated that if legal proceedings prove these funds were embezzled, they would attempt to return them to the Venezuelan people.
While the exact value of Maduro’s holdings is unclear, a 2021 report suggested approximately $10 billion in embezzled public funds were linked to Swiss bank accounts. This asset freeze will remain in effect for the next four years.





COMMENTS