Madras high court verdict about Jananayakan film
ചെന്നൈ: നടനും ടിവികെ നേതാവുമായ വിജയ് നായകാനായ ജനനായകന്‍ വീണ്ടും കുരുക്കില്‍. ചിത്രത്തിന്റെ റിലീസ് വീണ്ടും വൈകും. ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി.
സ്വാഭാവിക നീതി പാലിക്കപ്പെട്ടില്ലെന്ന് നിരീക്ഷിച്ച കോടതി വിഷയം വീണ്ടും പരിഗണിക്കാന്‍ സിംഗിള്‍ ബെഞ്ചിന് തിരിച്ചയച്ചു. ഇതോടെ ചിത്രത്തിന്റെ റിലീസ് വീണ്ടും നീളും.
വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിനു മുന്‍പുള്ള ചിത്രമെന്നും അവസാന ചിത്രമെന്നുമൊക്കെകൊണ്ട് ഏറെ ശ്രദ്ധയാകര്‍ഷിച്ച ചിത്രമായിരുന്നു ജനനായകന്‍. എന്നാല്‍ അതിന് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ താമസിച്ചതിനെ തുടര്‍ന്നാണ് നിയമക്കുരുക്കിലായത്.
Keywords: Madras high court, Jananayakan, Vijay, Politics


COMMENTS