തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളക്കേസില്‍ തന്ത്രിയുടെ അറസ്റ്റില്‍ പ്രതികരിച്ച് എല്‍ ഡി എഫ് കണ്‍വീനർ ടി പി രാമകൃഷ്ണൻ. ശബരിമല വിഷയത്തിൽ പാ...
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളക്കേസില്‍ തന്ത്രിയുടെ അറസ്റ്റില്‍ പ്രതികരിച്ച് എല്‍ ഡി എഫ് കണ്‍വീനർ ടി പി രാമകൃഷ്ണൻ. ശബരിമല വിഷയത്തിൽ പാർട്ടി നിലപാട് പറഞ്ഞിട്ടുണ്ട്. കുറ്റവാളികൾ ആരായാലും നിയമത്തിന് മുന്നിൽ കൊണ്ടുവരും.
കുറച്ച് സമയമെടുത്തായാലും ശബരിമല സ്വർണക്കൊള്ളയിലെ എല്ലാ വിവരങ്ങളും പുറത്തുവരും. കളവ് പറയാൻ എളുപ്പമാണ്. പക്ഷെ സത്യം ചെയ്ത് കാണിച്ച് ജനങ്ങളെ വിശ്വസിപ്പിക്കാൻ അല്പം കാലതാമസമുണ്ടാകും. തന്ത്രിയുടെ ഭാഗത്ത് നിന്ന് വീഴ്ച്ചയുണ്ടായതിനാലാകാം അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
ആരെയും രക്ഷിക്കാൻ സർക്കാരോ പാർട്ടിയോ ഉദ്ദേശിക്കുന്നില്ല. തങ്ങളുടെ കൈകൾ ശുദ്ധമാണ്. തന്ത്രിയെ ദൈവതുല്യനെന്ന് പത്മകുമാർ വിളിച്ചെങ്കിൽ അതേക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കണമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.
കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിയുടെ അടുത്ത് എങ്ങനെയെത്തി. കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കള്‍ക്ക് പോലും അവിടെ എത്തിച്ചേരാൻ കഴിയുന്നില്ല. സ്വർണക്കൊള്ളയില്‍ സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്ന് പറയുന്നില്ല.
പോറ്റി എങ്ങനെ സോണിയ ഗാന്ധിയുടെ അടുത്തുവരെ എത്തിയെന്ന ചോദ്യത്തിന് ഉത്തരം വേണം. ഇതിനെക്കുറിച്ച് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിക്കണമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.
Key Words : LDF Convener T P Ramakrishnan, Thantri's arrest


COMMENTS