K.Muraleedharan about vote deal allegation
തിരുവനന്തപുരം: തിരുവനന്തപുരത്ത് സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ വോട്ട് കച്ചവടം നടന്നുയെന്ന ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. ഇതൊരു കൂട്ടുകച്ചവടമാണെന്നും ഇതിനു പിന്നില്‍ കൂടുതല്‍ പ്രവര്‍ത്തിച്ചത് സി.പി.എമ്മുകാരാണെന്നും മുരളീധരന്‍ ആരോപിച്ചു.
അതേസമയം കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പലയിടങ്ങളിലും ബി.ജെ.പിയുടെ ഭൂരിപക്ഷം കുറഞ്ഞതും അദ്ദേഹം ചൂണ്ടിക്കാട്ടി. യു.ഡി.എഫില്‍ കലഹം തുടങ്ങിയെന്ന എം.വി ഗോവിന്ദന്റെ പ്രസ്താവനയെ തമാശയായി കാണുന്നുയെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമ പ്രവര്‍ത്തകനെ വെള്ളാപ്പള്ളി നടേശന്‍ തീവ്രവാദിയെന്നു വിളിച്ചത് അയാളുടെ പേരു നോക്കിയാണെന്നും എല്ലാവരെയും ഒരുപോലെ കണ്ട ശ്രീനാരായണ ഗുരുവിന്റെ കസേരയിലാണ് താന്‍ ഇരിക്കുന്നതെന്ന ഓര്‍മ്മ അദ്ദേഹത്തിന് വേണമെന്നും മുരളീധരന്‍ ആവര്‍ത്തിച്ചു.


COMMENTS