K.Muraleedharan about Sabarimala gold theft case
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തന്ത്രിയെ മറയാക്കി മന്ത്രിയെ രക്ഷിക്കാന്‍ നോക്കേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് വി.മുരളീധരന്‍. കേസില്‍ തന്ത്രി കണ്ഠരര് രാജീവര് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുയെന്ന് ജനങ്ങള്‍ക്ക് അറിയില്ലെന്നും അന്വേഷണത്തിലൂടെ മാത്രമേ കോടതിയില്‍ നിന്നും അതറിയാന്‍ സാധിക്കുകയുള്ളൂയെന്നും മുരളീധരന്‍ വ്യക്തമാക്കി.
എന്നാല്‍ ദേവസ്വം ബോര്‍ഡ് ഭരണകര്‍ത്താക്കള്‍ വിചാരിച്ചാല്‍ ഇത്രയും അളവ് സ്വര്‍ണ്ണം അവിടെ നിന്നും കൊണ്ടുപോകാനാകില്ലെന്നും ഭരണകൂടം അറിയാതെ ഒന്നും സംഭവിക്കില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. സ്വന്തം വകുപ്പില്‍ ഒരു കൊള്ള നടക്കുമ്പോള്‍ അത് മന്ത്രി അറിഞ്ഞില്ലയെന്നു പറഞ്ഞാല്‍ എങ്ങനെ ശരിയാകുമെന്നും അദ്ദേഹം ചോദിച്ചു.
സി.പിഎമ്മിലെ നാലഞ്ചുപേരും തന്ത്രിയും അകത്തായാല്‍ എല്ലാമായി എന്നു സര്‍ക്കാര്‍ കരുതേണ്ടെന്നും പ്രതിപക്ഷം ഇതെല്ലാം സസൂക്ഷ്മം വീക്ഷിക്കുന്നുണ്ടെന്നും മന്ത്രിയെ രക്ഷിക്കാനാണ് ശ്രമമെങ്കില്‍ ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
Keywords: K.Muraleedharan, Sabarimala gold theft case, Thantri, Minister


COMMENTS