Kerala budget 2026
തിരുവനന്തപുരം: സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ശ്രദ്ധേയമായ പ്രഖ്യാപനവുമായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. പ്ലസ് ടു വരെ നിലവിലുള്ള സൗജന്യ വിദ്യാഭ്യാസം ഇനി മുതല്‍ ബിരുദ തലത്തിലേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ ആര്‍ട്‌സ് ആന്റ് സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദ പഠനം സൗജന്യമാക്കിയതായി മന്ത്രി അറിയിച്ചു. മാത്രമല്ല ഒന്നു മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് അപകട ഇന്‍ഷുറന്‍സും പ്രഖ്യാപിച്ചു. വര്‍ഷം 15 കോടി ഇതിനായി ബജറ്റില്‍ വകയിരുത്തുകയാണെന്ന് ധനമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരുടെ മെഡിസെപ് പദ്ധതിയില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു.
വിരമിച്ചവര്‍ക്ക് മെഡിക്കല്‍ മെഡിസെപ് മാതൃകയില്‍ പുതിയ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കും. പൊതു മേഖല സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍ക്കും മെഡിസെപ് മാതൃകയില്‍ ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിക്കുമെന്നും ധനമന്ത്രി.
അതേസമയം റോഡ് അപകടത്തില്‍ പെടുന്നവര്‍ക്ക് ആദ്യ 5 ദിവസം സൗജന്യ ചികിത്സ നല്‍കുന്ന ലൈഫ് സേവര്‍ പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു. 15 കോടി പദ്ധതിക്കായി വകയിരുത്തി.
സര്‍ക്കാര്‍ ആശുപത്രികളിലും തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ഈ സേവനം ഉണ്ടാകും. കാരുണ്യ പദ്ധതിയില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങള്‍ക്കായി ആരോഗ്യ ഇന്‍ഷുറന്‍സും പ്രഖ്യാപിച്ചു. മാത്രമല്ല ആശാ വര്‍ക്കര്‍മാര്‍ക്കും അങ്കണവാടി ജീവനക്കാര്‍ക്കും സാക്ഷരതാ പ്രേരക്മാര്‍ക്കും 1000 രൂപ വര്‍ദ്ധിപ്പിച്ചു.
Keywords: Budget, Kerala, Education, Government


COMMENTS