Karur stampede case: Vijay appears before CBI
ന്യൂഡല്‍ഹി: കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ നടനും തമിഴ് വെട്രി കഴകം നേതാവുമായ വിജയ് സി.ബി.ഐക്കു മുന്നില്‍ ഹാജരായി. തിങ്കളാഴ്ച രാവിലെ 11.30 ഓടെയാണ് നടന്‍ സി.ബി.ഐക്കു മുന്നില്‍ ചോദ്യം ചെയ്യലിനായി ഹാജരായത്. ഡല്‍ഹി വിമാനത്താവളത്തിലെത്തിയ നടന് ടി.വികെ പാര്‍ട്ടിയുടെ അഭ്യര്‍ത്ഥന മാനിച്ച് ഡല്‍ഹി പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിരുന്നു.
അതേസമയം ചോദ്യം ചെയ്യല്‍ രണ്ടു ദിവസം നീണ്ടുനില്‍ക്കും. ചൊവ്വാഴ്ച വൈകിട്ട് ചെന്നൈയില്‍ തിരിച്ചെത്തുന്ന തരത്തിലാണ് താരത്തിന്റെ പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. അതേസമയം ചോദ്യംചെയ്യലിനു ശേഷം താരത്തിനെ അറസ്റ്റ് ചെയ്യുമോയെന്ന ആശങ്കയിലാണ് ആരാധകര്‍.
Keywords: Vijay, Karur case, CBI, New Delhi, Police


COMMENTS