ബെംഗളൂരു: സ്ത്രീകൾക്കൊപ്പമുള്ള അശ്ലീല വീഡിയോ പുറത്തുവന്നതിനു പിന്നാലെ കര്‍ണാടക ഡിജിപി കെ. രാമചന്ദ്രറാവുവിന് സസ്പെന്‍ഷന്‍. ഓഫീസിനുള്ളിൽ വെച്ച...
ബെംഗളൂരു: സ്ത്രീകൾക്കൊപ്പമുള്ള അശ്ലീല വീഡിയോ പുറത്തുവന്നതിനു പിന്നാലെ കര്‍ണാടക ഡിജിപി കെ. രാമചന്ദ്രറാവുവിന് സസ്പെന്‍ഷന്‍. ഓഫീസിനുള്ളിൽ വെച്ച് യൂണിഫോമിൽ അശ്ലീലമായ രീതിയിൽ സ്ത്രീകളോട് പെരുമാറുന്ന ഉദ്യോഗസ്ഥന്റെ വീഡിയോ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.
സർക്കാർ ഉദ്യോഗസ്ഥന് ചേരാത്ത വിധം അശ്ലീലമായി പെരുമാറിയെന്നും ഇത് വകുപ്പിന് നാണക്കേടുണ്ടാക്കിയെന്നും സസ്‌പെൻഷൻ ഉത്തരവിൽ കർണാടക സർക്കാർ അണ്ടർ സെക്രട്ടറി കെ.വി അശോകൻ വ്യക്തമാക്കി. വിഷയം സംസ്ഥാന സർക്കാർ പരിശോധിച്ചവെന്നും, ഉദ്യോഗസ്ഥന്റെ പെരുമാറ്റം 1968 ലെ ഓൾ ഇന്ത്യ സർവീസസ് (പെരുമാറ്റ) നിയമങ്ങളിലെ റൂൾ 3 ന്റെ ലംഘനമാണെന്ന് ബോധ്യപ്പെട്ടതായും സസ്പെർ ഉത്തരവിൽ പറയുന്നു.
ഔദ്യോഗിക ചേംബറിൽ വെച്ച് യൂണിഫോമിൽ സ്ത്രീകളോട് അനുചിതമായി പെരുമാറുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. രാമചന്ദ്രറാവു 2017 ൽ നോർത്തേൺ റേഞ്ചിൽ ഐജി ആയിരുന്നപ്പോഴാണ് വീഡിയോ ചിത്രീകരിക്കപ്പെട്ടതെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. അതേസമയം, വീഡിയോ വ്യാജമാണെന്നും കെട്ടിച്ചമച്ചതാണെന്നും രാമചന്ദ്രറാവു പ്രതികരിച്ചു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും തന്നെ മനഃപൂർവ്വം ലക്ഷ്യം വെക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.
മുൻപ് രാമചന്ദ്രറാവുവിന്റെ വളർത്തുമകളും കന്നഡ നടിയുമായ രന്യ റാവു സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായതുമായി ബന്ധപ്പെട്ട് അദ്ദേഹം മുൻപും വിവാദങ്ങളിൽപ്പെട്ടിരുന്നു. ആ സമയത്ത് ഉദ്യോഗസ്ഥനെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും പിന്നീട് സർവീസിൽ തിരിച്ചെടുക്കുകയായിരുന്നു.
Key Words : Karnataka DGP, Suspension, Obscene Video


COMMENTS