തിരുവനന്തപുരം: ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കണ്ഠരര് രാജീവരെ ഡിസ്ചാര്‍ജ് ച...
തിരുവനന്തപുരം: ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കണ്ഠരര് രാജീവരെ ഡിസ്ചാര്‍ജ് ചെയ്തു. ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ വിട്ടയച്ചതെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.
ഡിസ്ചാര്‍ജ് ചെയ്തതിന് പിന്നാലെ അദ്ദേഹത്തെ തിരികെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി.
ശബരിമല സ്വര്‍ണം കൊള്ള കേസില്‍ അറസ്റ്റിലായ അദ്ദേഹത്തെ 14 ദിവസത്തേയ്ക്കു റിമാന്‍ഡ് ചെയ്തിരുന്നു. ശനിയാഴ്ച രാവിലെ ജയിലില്‍ വച്ച് രക്തസമ്മര്‍ദ്ദവും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടതിനാലാണ് അദ്ദേഹത്തെ പരിശോധനയ്ക്കായി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും അവിടെനിന്നു പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റിയതും.
ആരോഗ്യം മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഇന്ന് ഉച്ചയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് ജയിലിലേക്ക് മാറ്റിയത്.
ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയ ഉടന്‍ തന്നെ രാജീവരെ ജയില്‍ അധികൃതര്‍ ഏറ്റെടുക്കുകയും ജയിലിലേക്ക് മാറ്റുകയും ചെയ്തു. ചികിത്സ ആവശ്യമുള്ള ആരോഗ്യപ്രശ്‌നങ്ങളൊന്നും നിലവില്‍ അദ്ദേഹത്തിനില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രക്തസമ്മര്‍ദ്ദവും പ്രമേഹവുമാണ് അദ്ദേഹത്തിന്റെ പ്രധാന പ്രശ്‌നങ്ങള്‍.
Summary: Thiruvananthapuram: Kandararu Rajeevaru, who was undergoing treatment at the Thiruvananthapuram Medical College Hospital due to physical ailments, has been discharged. Doctors stated that he was released following an improvement in his health condition.
Immediately after being discharged, he was taken back to the Poojappura Central Jail. Rajeevaru, who was arrested in connection with the Sabarimala gold robbery case, had been remanded for 14 days. On Saturday morning, he experienced high blood pressure and other physical discomforts while in jail. He was initially admitted to the General Hospital for examination and later shifted to the Medical College Hospital.
As his health improved, he was moved from the hospital back to the jail by today afternoon. Jail authorities took custody of Rajeevaru as soon as he stepped out of the hospital. Hospital officials informed that he currently has no health issues requiring further hospitalization, noting that blood pressure and diabetes are his primary concerns.


COMMENTS