കൊച്ചി : എൽഡിഎഫിന്റെ ഭാഗമായ ജനതാദൾ (സെക്യുലർ) ഇനി മുതൽ ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ. ഇതോടെ ദേശീയ തലത്തിൽ എൻഡിഎയ്ക്കൊപ്പവും കേരളത്തിൽ എൽഡിഎ...
കൊച്ചി : എൽഡിഎഫിന്റെ ഭാഗമായ ജനതാദൾ (സെക്യുലർ) ഇനി മുതൽ ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ. ഇതോടെ ദേശീയ തലത്തിൽ എൻഡിഎയ്ക്കൊപ്പവും കേരളത്തിൽ എൽഡിഎഫിനൊപ്പവുമെന്ന അനിശ്ചിതത്വത്തിനും വിരാമമായി. ജെഡി(എസ്) എങ്ങനെയായിരുന്നോ ആ വിധത്തിൽ പുതിയ പാർട്ടിയായ ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളും എൽഡിഎഫിൽ പ്രവർത്തിക്കും. കൊച്ചിയിൽ നടന്ന സമ്മേളനത്തിൽ ജെഡി(എസ്) ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളിൽ ലയിക്കുകയായിരുന്നു. ജെഡി(എസ്) എംഎൽഎമാരായ മാത്യു ടി.തോമസും മന്ത്രി കെ.കൃഷ്ണൻ കുട്ടിയും മുൻ എംഎൽഎ ജോസ് തെറ്റയിലും അടക്കമുള്ളവർ ഇതോടെ പുതിയ പാർട്ടിയിലെത്തി. മാത്യു ടി.തോമസാണ് പുതിയ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ.
2022 ഒക്ടോബർ 25ന് ബെംഗളൂരുവിൽ ചേർന്ന ജനതാദൾ (എസ്) ദേശീയ പ്ലീനറി സമ്മേളനം കോൺഗ്രസിനും ബിജെപിക്കും എതിരെ നിലകൊള്ളാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇതിനു വിരുദ്ധമായി ബിജെപിക്കൊപ്പം ചേരാൻ ദേശീയ നേതൃത്വം തീരുമാനിച്ചതോടെയാണ് കേരള നേതൃത്വം കുഴപ്പത്തിലായത്. തുടർന്ന്, സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയോടെ പുതിയ പാർട്ടി രൂപീകരിക്കുകയായിരുന്നു. രാവിലെ നടന്ന ജനതാദൾ (എസ്)ന്റെ സംസ്ഥാന കൗൺസിൽ യോഗം പ്രസിഡന്റ് മാത്യു ടി. തോമസിന്റെ അധ്യക്ഷതയിൽ കൂടുകയും ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളുമായി ലയിക്കാനുള്ള പ്രമേയം മന്ത്രി കെ.കൃഷ്ണൻകുട്ടി അവതരിപ്പിക്കുകയും സംസ്ഥാന ജനറൽ സെക്രട്ടറി പി.പി.ദിവാകരൻ പിന്താങ്ങുകയും ചെയ്തു.
Key Words : Janata Dal (S), Indian Socialist Janata Dal, Mathew T. Thomas

COMMENTS