Jananayakan film release cleared by Madras high court
ചെന്നൈ: നടന്‍ വിജയിന്റെ അവസാന ചിത്രം എന്ന രീതിയില്‍ ജനം ഉറ്റുനോക്കിയിരുന്ന `ജനനായകന്' സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന് അനുമതി. മദ്രാസ് ഹൈക്കോടതിയുടേതാണ് ഉത്തരവ്. ഇതോടെ ചിത്രം ഉടന്‍ റിലീസ് ചെയ്യും.
അതേസമയം സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കാത്തതില്‍ കടുത്ത പ്രതിഷേധവുമായി സിനിമാ - രാഷ്ട്രീയ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.
വിധി തിരിച്ചടിയാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചിരുന്നു. ഇതും ആരാധകരെ നിരാശയിലാക്കിയിരുന്നു.
വിജയ് ഫാന്‍സ് അസോസിയേഷന്‍ നടത്തുന്ന പ്രദര്‍ശനത്തിന് 1500 രൂപ വരെ മുടക്കി ടിക്കറ്റ് എടുത്തവരാണ് ഇതോടെ നിരാശരായത്. ഇവര്‍ക്ക് പടം റിലീസ് ആകുന്ന അന്നു തന്നെ ആദ്യ ഷോ കാണാന്‍ അവസരമൊരുക്കുമെന്ന് ഫാന്‍ അസോസിയേഷന്‍ അറിയിച്ചിട്ടുമുണ്ട്.
Keywords: Jananayakan, Madras high court, Censor issue


COMMENTS