ന്യൂഡൽഹി : വെനസ്വേലയിലെ പുതിയ സംഭവവികാസങ്ങൾ ഇറ്റാലിയൻ സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് പ്രധാനമന്ത്രി ജോർജിയ മെലോനി. അമേരിക്കൻ സേ...
ന്യൂഡൽഹി : വെനസ്വേലയിലെ പുതിയ സംഭവവികാസങ്ങൾ ഇറ്റാലിയൻ സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് പ്രധാനമന്ത്രി ജോർജിയ മെലോനി. അമേരിക്കൻ സേന വെനസ്വേലയിൽ വ്യോമാക്രമണം നടത്തുകയും പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ പ്രതികരണം.
വെനസ്വേലയിൽ താമസിക്കുന്ന ഏകദേശം 1,60,000 ഇറ്റാലിയൻ പൗരന്മാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും അവരുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും മെലോനി വ്യക്തമാക്കി. വിദേശകാര്യ മന്ത്രി അന്റോണിയോ താജാനിയുമായി താൻ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ ക്രൈസിസ് യൂണിറ്റ് സജീവമാണെന്നും പ്രധാനമന്ത്രി അറിയിച്ചു.
വെനസ്വേലയിലുള്ള ഇറ്റാലിയൻ പൗരന്മാരോട് വീടിന് പുറത്തിറങ്ങരുതെന്നും യാത്രകൾ ഒഴിവാക്കണമെന്നും കാരക്കാസിലെ ഇറ്റാലിയൻ എംബസി നിർദ്ദേശിച്ചിട്ടുണ്ട്. വെനസ്വേലയിലെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരെ നേരത്തെയും ശക്തമായ നിലപാടെടുത്തിട്ടുള്ള മെലോനി, മഡുറോയുടെ നടപടികളെ "അടിച്ചമർത്തൽ" എന്ന് മുൻപ് വിശേഷിപ്പിച്ചിരുന്നു. നിലവിൽ വെനസ്വേലയിൽ ഒരു ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
Key Words : Italian PM Georgia Meloni, Situation in Venezuela

COMMENTS