ന്യൂഡൽഹി: പ്രക്ഷോഭം ശക്തമാകുന്ന സാഹചര്യത്തിൽ ഇന്റർനെറ്റ് ബന്ധം സ്ഥിരമായി വിച്ഛേദിക്കാൻ ഇറാൻ ഭരണകൂടം തയാറെടുക്കുന്നതായി റിപ്പോർട്ട്. ഭരണകൂടം ...
ന്യൂഡൽഹി: പ്രക്ഷോഭം ശക്തമാകുന്ന സാഹചര്യത്തിൽ ഇന്റർനെറ്റ് ബന്ധം സ്ഥിരമായി വിച്ഛേദിക്കാൻ ഇറാൻ ഭരണകൂടം തയാറെടുക്കുന്നതായി റിപ്പോർട്ട്. ഭരണകൂടം അംഗീകരിക്കുന്നവർക്കു മാത്രമായിരിക്കും ഇനി ഇന്റർനെറ്റ് നൽകുകയെന്ന് ഡിജിറ്റൽ അവകാശങ്ങൾക്കായി പോരാടുന്ന ഇറാനിലെ പ്രവർത്തകരെ ഉദ്ധരിച്ച് ‘ഗാർഡിയൻ’ റിപ്പോർട്ടു ചെയ്തു.
പദ്ധതി നടപ്പിലാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഇതൊരു സ്ഥിരമായ സംവിധാനം ആയിരിക്കുമെന്നും, 2026 മുതൽ നിയന്ത്രണമില്ലാത്ത ഇന്റർനെറ്റ് ലഭിക്കില്ലെന്നുമാണ് റിപ്പോർട്ടുകൾ. സുരക്ഷാ പരിശോധനകൾക്കുശേഷം സർക്കാർ അനുമതിപത്രം നൽകുന്നവർക്കു മാത്രമായിരിക്കും സ്വതന്ത്രമായി ഇന്റർനെറ്റ് ഉപയോഗിക്കാൻ കഴിയുക. മറ്റുള്ളവർക്ക് നിയന്ത്രണങ്ങളോടെ, പ്രാദേശിക വിവരങ്ങൾ മാത്രം അറിയാൻ കഴിയുന്ന ഇന്റർനെറ്റ് അനുവദിക്കും.
Key Words : Iran Protest, Internet Ban


COMMENTS