ന്യൂഡൽഹി: അമേരിക്കയിലെ ഇന്ത്യൻ വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഇന്ത്യയിലെ യുഎസ് എംബസി. യുഎസ് വിസ എന്നത് ഒരു അവകാശമല്ല, മറിച്ച് ഒരു ആനുകൂല്...
ന്യൂഡൽഹി: അമേരിക്കയിലെ ഇന്ത്യൻ വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഇന്ത്യയിലെ യുഎസ് എംബസി. യുഎസ് വിസ എന്നത് ഒരു അവകാശമല്ല, മറിച്ച് ഒരു ആനുകൂല്യമാണെന്ന് യുഎസ് എംബസി ഓർമിപ്പിച്ചു. ഇന്ത്യയിൽനിന്ന് പഠനത്തിനായി യുഎസിലേക്ക് പോകുന്ന വിദ്യാർഥികൾ നിയമങ്ങൾ ലംഘിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകാമെന്നും പിന്നീട് ഒരിക്കലും രാജ്യത്തേക്ക് പ്രവേശിക്കാൻ കഴിയില്ലെന്നും എംബസി മുന്നറിയിപ്പ് നൽകി.
"യുഎസ് നിയമങ്ങൾ ലംഘിക്കുന്നത് നിങ്ങളുടെ വിദ്യാർഥി വിസയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. നിങ്ങളെ അറസ്റ്റ് ചെയ്യുകയോ ഏതെങ്കിലും നിയമങ്ങൾ ലംഘിക്കുകയോ ചെയ്താൽ, നിങ്ങളുടെ വിസ റദ്ദാക്കപ്പെടാം, നിങ്ങളെ നാടുകടത്താം, ഭാവിയിൽ യുഎസ് വിസകൾക്ക് നിങ്ങൾ യോഗ്യനല്ല. നിയമങ്ങൾ പാലിക്കുക, നിങ്ങളുടെ യാത്രയെ അപകടപ്പെടുത്തരുത്. യുഎസ് വിസ ഒരു ആനുകൂല്യമാണ്, അവകാശമല്ല".എംബസി എക്സിൽ പോസ്റ്റ് ചെയ്തത് ഇങ്ങനെ.
Key Words : Indian students, America, US VISA, US Embassy


COMMENTS