ടെക്സസ്: കാണാതായ ഇന്ത്യൻ വിദ്യാർഥിക്കായി യുഎസിൽ തിരച്ചിൽ തുടരുന്നു. ആന്ധ്രാ പ്രദേശ് സ്വദേശിയായ ഹരി കൃഷ്ണ റെഡ്ഡി എന്ന വിദ്യാർഥിയെ ആണ് പത്തിലധ...
ടെക്സസ്: കാണാതായ ഇന്ത്യൻ വിദ്യാർഥിക്കായി യുഎസിൽ തിരച്ചിൽ തുടരുന്നു. ആന്ധ്രാ പ്രദേശ് സ്വദേശിയായ ഹരി കൃഷ്ണ റെഡ്ഡി എന്ന വിദ്യാർഥിയെ ആണ് പത്തിലധികം ദിവസങ്ങളായി കാണാതായത്. ടെക്സസിലെ ഹൂസ്റ്റണിൽ എംഎസ് വിദ്യാർഥിയായ 24കാരൻ ഡിസംബർ 22ന് ക്രിസ്മസ് അവധി ആഘോഷിക്കുന്നതിനായി ഒറ്റയ്ക്ക് യാത്ര ആരംഭിച്ചിരുന്നു. ഇതിന് ശേഷമാണ് ഹരിയെ കാണാതായത്.
ജനുവരി മൂന്നിനാണ് ഹരിയെ കാണാനില്ലെന്ന് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തത്. കൂട്ടുകാരുടെ സഹായത്തോടെ പോലീസ് ഇയാൾക്കായുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ആന്ധ്രാ പ്രദേശിലെ ഗുണ്ടൂർ സ്വദേശിയാണ് ഹരി.
Key Words : Indian Student Missing , USA

COMMENTS