ആലപ്പുഴ : താൻ ആരെയും മത തീവ്രവാദിയെന്ന് വിളിച്ചിട്ടില്ലെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തീവ്രമായി സംസാരിക്കുന്നവ...
ആലപ്പുഴ : താൻ ആരെയും മത തീവ്രവാദിയെന്ന് വിളിച്ചിട്ടില്ലെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തീവ്രമായി സംസാരിക്കുന്നവൻ എന്ന അർത്ഥത്തിലാണ് തന്റെ പരാമർശം.
തീവ്രവാദി എന്ന് ഞാൻ പറഞ്ഞു,എന്നാൽ മതതീവ്രവാദി എന്ന് പറഞ്ഞതായി പ്രചരിപ്പിക്കുന്നു. അങ്ങനെ പറഞ്ഞില്ല. ഒരു ചാനൽ വിചാരിച്ചാൽ തനിക്ക് ഒരു ചുക്കും സംഭവിക്കാനില്ല. തനിക്ക് ഭയമില്ലെന്നും ഒന്നും നഷ്ടപ്പെടാനില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ജനുവരി 1-ന് നടന്ന വാർത്താസമ്മേളനത്തിനിടെ ചോദ്യങ്ങൾ ഉന്നയിച്ച റിപ്പോർട്ടർ ടിവിയിലെ മാധ്യമപ്രവർത്തകനെ അദ്ദേഹം 'തീവ്രവാദി' എന്ന് പരാമർശിച്ച് സംസാരിച്ചിരുന്നു. തന്റെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് അങ്ങനെ പറഞ്ഞതെന്നും, മാധ്യമപ്രവർത്തകൻ ബഹുമാനമില്ലാതെയാണ് പെരുമാറിയതെന്നും വെള്ളാപ്പള്ളി ആരോപിച്ചു. മാധ്യമപ്രവർത്തകൻ മുൻപ് എം.എസ്.എഫ് ഭാരവാഹിയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് കേരള യൂണിയൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ്സ് (KUWJ), ഡി.വൈ.എഫ്.ഐ (DYFI) തുടങ്ങിയ സംഘടനകൾ വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ ശക്തമായി അപലപിച്ചു. വർഗീയമായ ചേരിതിരിവുണ്ടാക്കുന്ന ഇത്തരം പരാമർശങ്ങൾ തിരുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.
Key Words : Vellappally Natesan


COMMENTS