Artemis II is a "Flyby" mission. This means that in this mission, the astronauts will orbit the Moon and return, but they will not land there.
എം രാഖി
ഏകദേശം 50 വര്‍ഷങ്ങള്‍ക്കുശേഷം മനുഷ്യനെ വീണ്ടും ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തിക്കാനുള്ള നാസയുടെ ആര്‍ട്ടെമിസ്-2 ദൗത്യം അടുത്ത മാസം ആറിന്. ദൗത്യത്തിന്റെ ഭാഗമായ സ്‌പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റും ബഹിരാകാശയാത്രികര്‍ സഞ്ചരിക്കാനൊരുങ്ങുന്ന ഓറിയോണ്‍ പേടകവും ഫ്‌ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ വിക്ഷേപണത്തറയിലേക്ക് മാറ്റുന്നു.
1972 ഡിസംബര്‍ 19-നായിരുന്നു ചന്ദ്രനിലേക്കുള്ള അമേരിക്കയുടെ ഏറ്റവുമൊടുവിലെ അപ്പോളോ ദൗത്യം. 54 വര്‍ഷത്തിന് ശേഷമാണ് ചന്ദ്രനിലേക്കുള്ള ആര്‍ട്ടെമിസ് 2 ദൗത്യം.
ഈ ദൗത്യത്തില്‍ ബഹിരാകാശസഞ്ചാരികള്‍ ചന്ദ്രനില്‍ കാലുകുത്തില്ലെങ്കിലും ചന്ദ്രനെ വലംവച്ച് സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്തും. 10 ദിവസത്തെ ദൗത്യത്തില്‍ നാല് ബഹിരാകാശ യാത്രികര്‍ 4700 മൈല്‍ ദൂരം സഞ്ചരിക്കും.
റീഡ് വൈസ്മാന്‍, വിക്ടര്‍ ഗ്ലോവര്‍, ക്രിസ്റ്റീന കൊച്, ജെര്‍മി ഹാന്‍സെന്‍ എന്നിവരാണ് ആര്‍ട്ടെമിസ് 2-വിലെ സഞ്ചാരികള്‍. സ്‌പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിലാണ് ബഹിരാകാശയാത്രികര്‍ സഞ്ചരിക്കുന്ന ഓറിയോണ്‍ പേടകം വിക്ഷേപിക്കുന്നത്.
പേടകവും റോക്കറ്റും ഇന്ന് ഫ്‌ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ വിക്ഷേപണത്തറയിലേക്ക് മാറ്റും. ദൗത്യത്തിന് മുന്നോടിയായി 2022 നവംബര്‍ പതിനാറിന് ആളില്ലാത്ത ആര്‍ട്ടെമിസ് 1 ദൗത്യം നാസ വിജയകരമായി പൂര്‍ത്തീകരിച്ചിരുന്നു.
'ഞങ്ങള്‍ തയ്യാറാണ്': 2026 ജനുവരി 17 . മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ യാത്രയില്‍ നിര്‍ണായകമായ ഒരു ഘട്ടം പിന്നിട്ടിരിക്കുകയാണ്. നാസയുടെ ഭീമാകാരമായ സ്‌പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റ് കെന്നഡി സ്പേസ് സെന്ററിലെ വിക്ഷേപണ തറയിലേക്ക് യാത്ര തിരിച്ചു.
വിക്ഷേപണ തറയിലേക്കുള്ള 'സാവധാന യാത്ര'
ഏകദേശം 322 അടി ഉയരമുള്ള ഈ റോക്കറ്റ് ഫ്‌ലോറിഡയിലെ വെഹിക്കിള്‍ അസംബ്ലി ബില്‍ഡിംഗില്‍ നിന്ന് പുറത്തെടുത്തു. മണിക്കൂറില്‍ വെറും 1.6 കിലോമീറ്റര്‍ വേഗത്തിലാണ് റോക്കറ്റ് നീങ്ങുന്നത്. വിക്ഷേപണ തറയിലേക്കുള്ള 6.4 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ ഏകദേശം 12 മണിക്കൂര്‍ സമയമെടുക്കും. റോക്കറ്റും അത് വഹിക്കുന്ന വാഹനവും ചേര്‍ന്ന് ഏകദേശം 50 ലക്ഷം കിലോയോളം ഭാരമുണ്ടാകും. റോക്കറ്റ് പുറപ്പെടുന്ന സമയം നാലു യാത്രികരും സന്നിഹിതരായിരുന്നു.
ഗ്രിഗറി റീഡ് വൈസ്മാന്‍ (കമാന്‍ഡര്‍): അമേരിക്കന്‍ ബഹിരാകാശ സഞ്ചാരിയും എഞ്ചിനീയറും നേവി പൈലറ്റുമാണ്. 2022 നവംബര്‍ 14 വരെ നാസയുടെ ചീഫ് ഒഫ് ദി ആസ്‌ട്രോനട്ട് ഓഫീസ് ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2014 മെയ് 28-ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആദ്യ ബഹിരാകാശ യാത്ര നടത്തി. 2014 നവംബര്‍ 10-ന് ഭൂമിയില്‍ തിരിച്ചെത്തി.
ജെറോം ഗ്ലോവര്‍ (പൈലറ്റ്): പെലറ്റായി സേവനമനുഷ്ഠിക്കുന്ന വിക്ടര്‍, ചന്ദ്രനിലേക്ക് പോകുന്ന ആദ്യത്തെ ആഫ്രിക്കന്‍-അമേരിക്കന്‍ വംശജനാണ്. നേരത്തെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ അദ്ദേഹം സ്‌പേസ് സ്റ്റേഷന്‍ സിസ്റ്റംസ് ഫ്‌ലൈറ്റ് എഞ്ചിനീയറായും സേവനമനുഷ്ഠിച്ചു.2013ലെ ബാച്ചില്‍ നിന്നുള്ള നാസ ബഹിരാകാശ സഞ്ചാരിയാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള സ്‌പേസ് എക്‌സ് ക്രൂ ഡ്രാഗണിന്റെ ആദ്യത്തെ ഔദ്യോഗിക വിക്ഷേപണത്തിലെ പൈലറ്റായിരുന്നു. യുഎസ് നേവിയില്‍ എഫ്/എ18 പൈലറ്റായിരുന്നു.
ക്രിസ്റ്റീന ഹാമോക്ക് കോച്ച് (മിസൈല്‍ സ്‌പെഷ്യലിസ്റ്റ്): (മിസൈല്‍ സ്‌പെഷ്യലിസ്റ്റ്): ചന്ദ്രനിലേക്ക് പോകുന്ന ആദ്യ വനിത. ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ കാലം (328 ദിവസം) തുടര്‍ച്ചയായി കഴിഞ്ഞ വനിത എന്ന റെക്കോര്‍ഡ് ഇവര്‍ക്കുണ്ട്. ചന്ദ്രനിലേക്ക് പോകുന്ന ആദ്യ വനിത. 2013 ബാച്ചില്‍ നിന്നുള്ള നാസ ബഹിരാകാശ സഞ്ചാരി. നോര്‍ത്ത് കരോലിന സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗിലും ഫിസിക്‌സിലും ബിരുദവും, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദവും അവര്‍ നേടി. ബഹിരാകാശ സഞ്ചാരിയാകുന്നതിന് മുമ്പ്, നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്‌ഫെറിക് അഡ്മിനിസ്ട്രേഷന്റെ അമേരിക്കന്‍ സമോവയിലെ സ്റ്റേഷന്‍ ചീഫ് ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ജെറമി ഹാന്‍സെന്‍ (കാനഡ): കനേഡിയന്‍ ബഹിരാകാശ ഏജന്‍സിയില്‍ നിന്നുള്ള അംഗമാണ് ഇദ്ദേഹം. നാസയുടെ ഈ സുപ്രധാന ദൗത്യത്തില്‍ പങ്കാളിയാകുന്ന ആദ്യ വിദേശി എന്ന പദവി ഇദ്ദേഹത്തിന് സ്വന്തം.
തങ്ങള്‍ ദൗത്യത്തിനായി പൂര്‍ണ്ണ സജ്ജരാണെന്നും പരിശീലനങ്ങളെല്ലാം വിജയകരമായി പൂര്‍ത്തിയാക്കിയെന്നും സംഘം അറിയിച്ചു. രണ്ട് വര്‍ഷമായി ഈ നാല് പേരും അതീവ കഠിനമായ പരിശീലനങ്ങളിലായിരുന്നു.
2026 ഫെബ്രുവരി 6-ന് വിക്ഷേപണം നടക്കാനാണ് നാസ ലക്ഷ്യമിടുന്നത്. വിക്ഷേപണ തറയില്‍ എത്തിയ ശേഷം റോക്കറ്റില്‍ ഇന്ധനം നിറച്ചുള്ള പരീക്ഷണങ്ങള്‍ നടക്കും.
ആര്‍ട്ടെമിസ് 2 വിജയിച്ചാല്‍ മാത്രമേ അടുത്ത ദൗത്യത്തില്‍ മനുഷ്യന് ചന്ദ്രനില്‍ കാലുകുത്താന്‍ സാധിക്കൂ. ബഹിരാകാശ പേടകത്തിലെ ജീവന്‍രക്ഷാ സംവിധാനങ്ങള്‍ മനുഷ്യര്‍ക്ക് സുരക്ഷിതമാണോ എന്ന് പരിശോധിക്കുകയാണ് ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.
ബഹിരാകാശത്ത് നിന്ന് മടങ്ങിവരുമ്പോള്‍ പേടകം പസഫിക് സമുദ്രത്തിലാണ് പതിക്കുക. കടലില്‍ നിന്ന് സുരക്ഷിതമായി പുറത്തുവരാനും രക്ഷാപ്രവര്‍ത്തകര്‍ പേടകം വീണ്ടെടുക്കാനുമുള്ള പരിശീലനം ഇവര്‍ യുഎസ് നേവിയോടൊപ്പം പൂര്‍ത്തിയാക്കി.
റോക്കറ്റിലെ കമ്പ്യൂട്ടറുകള്‍ക്ക് തകരാര്‍ സംഭവിക്കുകയാണെങ്കില്‍, ബഹിരാകാശ സഞ്ചാരികള്‍ക്ക് പേടകം സ്വയം നിയന്ത്രിക്കാന്‍ സാധിക്കണം. ഇതിനായി പ്രോക്സിമിറ്റി ഓപ്പറേഷന്‍സ് ഡെമോണ്‍സ്ട്രേഷന്‍ എന്ന പ്രത്യേക പരിശീലനം അവര്‍ക്ക് ലഭിച്ചിട്ടുണ്ട്.
ചന്ദ്രനിലേക്കുള്ള യാത്രയില്‍ ഭൂമിയുടെ സംരക്ഷണ വലയത്തിന് പുറത്തുള്ള മാരകമായ വികിരണങ്ങളെ നേരിടേണ്ടി വരും. ഇതില്‍ നിന്ന് രക്ഷപ്പെടാനുള്ള സാങ്കേതിക വിദ്യകളും വസ്ത്രധാരണ രീതികളും ഇവര്‍ പരിശീലിച്ചു.
'വെറ്റ് ഡ്രസ് റിഹേഴ്‌സല്‍'
റോക്കറ്റ് വിക്ഷേപണ തറയില്‍ എത്തിയ ഉടനെ റോക്കറ്റില്‍ പൂര്‍ണ്ണമായും ക്രയോജനിക് ഇന്ധനം (ദ്രവ ഓക്‌സിജനും ഹൈഡ്രജനും) നിറയ്ക്കും.
വിക്ഷേപണത്തിന് തൊട്ടുമുമ്പുള്ള നിമിഷം വരെ കൗണ്ട്ഡൗണ്‍ നടത്തും. എല്ലാ സംവിധാനങ്ങളും കൃത്യമാണെന്ന് ഉറപ്പുവരുത്തിയ ശേഷം ഇന്ധനം തിരികെ മാറ്റും. ഈ പരീക്ഷണം വിജയിച്ചാല്‍ മാത്രമേ ഫെബ്രുവരിയിലെ വിക്ഷേപണത്തിന് പച്ചക്കൊടി ലഭിക്കൂ.ആര്‍ട്ടെമിസ് 2 ഒരു 'ഫ്‌ലൈബൈ' ദൗത്യമാണ്. അതായത്, ഈ ദൗത്യത്തില്‍ ബഹിരാകാശ സഞ്ചാരികള്‍ ചന്ദ്രനെ ചുറ്റി തിരികെ വരും, പക്ഷേ അവിടെ ഇറങ്ങില്ല. ഇതിന് പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത്:
സുരക്ഷാ പരിശോധന: 50 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മനുഷ്യര്‍ ചന്ദ്രനിലേക്ക് പോകുന്നത്. പുതിയ റോക്കറ്റും പേടകവും മനുഷ്യര്‍ക്ക് സുരക്ഷിതമാണോ എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങുന്നതിന് മുന്‍പ് അവിടുത്തെ വികിരണങ്ങളെയും അന്തരീക്ഷത്തെയും അതിജീവിക്കാന്‍ പേടകത്തിന് കഴിയുമെന്ന് തെളിയിക്കാനാണ് ഈ യാത്ര.
ലാന്‍ഡിംഗ് സാങ്കേതികവിദ്യ: ചന്ദ്രനില്‍ ഇറങ്ങാന്‍ ആവശ്യമായ 'ഹ്യൂമന്‍ ലാന്‍ഡിംഗ് സിസ്റ്റം' നിലവില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് (സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ഷിപ്പ് ആണ് ഇതിനായി ഉപയോഗിക്കുന്നത്). ആര്‍ട്ടെമിസ് 3 ദൗത്യത്തിലായിരിക്കും ഈ ലാന്‍ഡര്‍ ആദ്യമായി ഉപയോഗിക്കുക.
ആര്‍ട്ടെമിസ് 3ലേക്കുള്ള പാലം: ഈ ദൗത്യം വിജയകരമായാല്‍ മാത്രമേ 2026-ന്റെ അവസാനമോ 2027-ലോ നടക്കാന്‍ പോകുന്ന ആര്‍ട്ടെമിസ് 3 ദൗത്യത്തിലൂടെ മനുഷ്യന് ചന്ദ്രനില്‍ കാലുകുത്താന്‍ സാധിക്കൂ.
കൗണ്ട്ഡൗണ്‍ : വിക്ഷേപണത്തിന് ഏകദേശം 46 മണിക്കൂര്‍ മുമ്പ് കൗണ്ട്ഡൗണ്‍ ആരംഭിക്കും. ഈ സമയത്താണ് റോക്കറ്റിലെ കമ്പ്യൂട്ടറുകളും വാര്‍ത്താവിനിമയ സംവിധാനങ്ങളും അവസാനമായി പരിശോധിക്കുന്നത്.
ഇന്ധനം നിറയ്ക്കല്‍: വിക്ഷേപണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് അതിശൈത്യത്തിലുള്ള ദവ ഇന്ധനം റോക്കറ്റില്‍ നിറയ്ക്കും. ഇത് വളരെ അപകടകരവും കൃത്യതയോടെ ചെയ്യേണ്ടതുമായ പ്രക്രിയയാണ്.
വിക്ഷേപണ സമയം: ഫെബ്രുവരി 6-ന് ഒരു നിശ്ചിത സമയത്തിനുള്ളില്‍ മാത്രമേ വിക്ഷേപണം നടത്താന്‍ കഴിയൂ. കാലാവസ്ഥ മോശമാവുകയോ സാങ്കേതിക തകരാറുകള്‍ ഉണ്ടാവുകയോ ചെയ്താല്‍ വിക്ഷേപണം മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കും.
ആദ്യത്തെ 8 മിനിറ്റ്: വിക്ഷേപണം നടന്ന് ആദ്യ എട്ട് മിനിറ്റിനുള്ളില്‍ റോക്കറ്റ് അതിന്റെ പ്രധാന ഘട്ടങ്ങള്‍ വേര്‍പെടുത്തുകയും ഓറിയോണ്‍ പേടകത്തെ ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തിക്കുകയും ചെയ്യും.
Summary: Artemis II is a "Flyby" mission. This means that in this mission, the astronauts will orbit the Moon and return, but they will not land there. There are primarily three reasons for this:
Safety Testing: Humans are going to the Moon after a gap of 50 years. It is essential to ensure that the new rocket (SLS) and the spacecraft (Orion) are safe for humans. This journey is to prove that the spacecraft can survive the radiation and conditions there before attempting a lunar surface landing.
Landing Technology: The 'Human Landing System' (HLS) required to land on the Moon is currently under development (SpaceX's Starship is being used for this). This lander will be used for the first time during the Artemis III mission.
Bridge to Artemis III: Only if this mission is successful can humans set foot on the Moon through the Artemis III mission, which is expected to take place in late 2026 or 2027.










COMMENTS