പുഴുങ്ങിയ മുട്ട എത്രനാള്‍ റഫ്രിഡ്ജറേറ്ററില്‍ സൂക്ഷിക്കാം എന്നുള്ളത് പാചകം ചെയ്യുന്ന ഏതൊരാള്‍ക്കുമുള്ള സംശയമാണ് . യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഡിപ...
പുഴുങ്ങിയ മുട്ട എത്രനാള്‍ റഫ്രിഡ്ജറേറ്ററില്‍ സൂക്ഷിക്കാം എന്നുള്ളത് പാചകം ചെയ്യുന്ന ഏതൊരാള്‍ക്കുമുള്ള സംശയമാണ് . യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം പുഴുങ്ങിയ മുട്ട , തോട് കളഞ്ഞതായാലും അല്ലെങ്കിലും ഏഴ് ദിവസംവരെ ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യം പുഴുങ്ങിയ മുട്ട ഒരിക്കലും രണ്ട് മണിക്കൂറില്‍ കൂടുതല്‍ മുറിയിലെ താപനിലയില്‍ വയ്ക്കരുത്. ഫ്രിഡ്ജില്‍ സൂക്ഷിക്കണമെങ്കില്‍ രണ്ട് മണിക്കൂറിന് മുന്‍പ് വയ്ക്കാവുന്നതാണ്. തോട് നീക്കാതെ സംരക്ഷിക്കുന്നതാണ് ഏറ്റവും ഗുണകരം. തുറക്കുമ്പോള്‍ താപനിലയില്‍ വ്യത്യാസം ഉണ്ടാകുന്നതുകൊണ്ട് ഫ്രിഡ്ജിന്റെ ഡോറില്ലാണ് മുട്ട സൂക്ഷിക്കേണ്ടത്.
മുട്ടകൾ വായു കടക്കാത്ത ഒരു പാത്രത്തിലോ (Airtight container) സിപ്പർ ബാഗിലോ സൂക്ഷിക്കുന്നത് മറ്റ് ഭക്ഷണസാധനങ്ങളുടെ മണം പിടിക്കാതിരിക്കാൻ സഹായിക്കും. മുട്ടയുടെ തോട് കളഞ്ഞ ശേഷമാണ് ഫ്രിഡ്ജിൽ വെക്കുന്നതെങ്കിൽ, ഈർപ്പം നിലനിർത്താൻ ഒരു നനഞ്ഞ പേപ്പർ ടവൽ കൊണ്ട് മൂടി വെക്കുന്നത് നല്ലതാണ്.
പുഴുങ്ങിയ മുട്ടകൾ ഒരിക്കലും ഫ്രീസറിൽ വെക്കരുത്, ഇത് അവയുടെ ഗുണനിലവാരവും രുചിയും നശിപ്പിക്കും. മുട്ടയിൽ നിന്ന് അസ്വാഭാവികമായ ഗന്ധം വരികയോ അതിന്റെ നിറത്തിൽ മാറ്റം കാണുകയോ ചെയ്താൽ അത് ഉപയോഗിക്കരുത്.
Key Words : Boiled Egg, Lifestyle, Health



COMMENTS