Hollywood actress Catherine O'hara passed away
വാഷിങ്ടണ്‍: ഹോളിവുഡ് നടിയും എമ്മി പുരസ്‌കാര ജേതാവുമായ കാതറിന്‍ ഒഹാര (71) അന്തരിച്ചു. ഹാസ്യ വേഷങ്ങളിലൂടെ തിളങ്ങിയ നടിയാണ് കാതറിന്‍. ഹോം അലോണ്‍, ഷിറ്റ്‌സ് ക്രീക്ക് തുടങ്ങിയ സിനിമകളിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
എമ്മി, ഗോള്‍ഡന്‍ ഗ്ലോബ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. 1976 ല്‍ ടെലിവിഷന്‍ കോമഡി സീരിയലുകളിലൂടെയാണ് അഭിനയരംഗത്തെത്തിയത്. ആഫ്റ്റര്‍ ഔവേഴ്‌സ്, ഹാര്‍ട്ട് ബേണ്‍, ബീറ്റില്‍ ജ്യൂസ്, ഹോം അലോണ്‍, ലോസ്റ്റ് ഇന്‍ ന്യൂയോര്‍ക്ക് തുടങ്ങിയവയാണ് ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍.
Keywords: Catherine O'hara, Passed away, Hollywood actress


COMMENTS