High court dismissed a consumer complaint against Mohanlal
കൊച്ചി: പരസ്യത്തിലെ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന നടന്‍ മോഹന്‍ലാലിനെതിരായ പരാതി റദ്ദാക്കി ഹൈക്കോടതി. സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയില്‍ മോഹന്‍ലാല്‍ നടത്തിയ വാഗ്ദാനം പാലിച്ചില്ലെന്ന തിരുവനന്തപുരം സ്വദേശിയായ ഉപഭോക്താവ് നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.
പരസ്യത്തില്‍ വാഗ്ദാനം ചെയ്ത തുകയ്ക്കുള്ള വായ്പ ബാങ്കില്‍ നിന്നും ലഭിച്ചില്ലെന്നും അതിന് ബ്രാന്‍ഡ് അംബാസഡറായ നടന് ഉത്തരവാദിത്തം ഉണ്ടെന്നുമായിരുന്നു പരാതി.
എന്നാല്‍ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം പരാതിക്കാരനും ബ്രാന്‍ഡ് അംബാസഡറുമായ മോഹന്‍ലാലും തമ്മില്‍ നേരിട്ട് ഒരിടപാടും നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി കേസ് റദ്ദാക്കുകയായിരുന്നു.
അതേസമയം ബാങ്ക് വാഗ്ദാനം ചെയ്ത സേവനം ലഭ്യമായില്ലെങ്കില്‍ ഉചിതമായ സ്ഥലത്ത് പരാതിപ്പെടാന്‍ പരാതിക്കാരന് അവകാശമുണ്ടെന്നതും കോടതി ചൂണ്ടിക്കാട്ടി.
Keywords: High court, Mohanlal, Dismissed, complaint, consumer


COMMENTS