High court about temple fund digitization
കൊച്ചി: കേരളത്തിലെ ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളിലെ അഴിമതി തടയാന്‍ നേരിട്ട് ഇടപെട്ട് ഹൈക്കോടതി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ 1450 ക്ഷേത്രങ്ങളിലെ ഫണ്ട് അക്കൗണ്ടുകള്‍ ഡിജിറ്റൈസ് ചെയ്യാന്‍ കോടതി നിര്‍ദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് കേരള ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനെ (കിറ്റ്ഫ്രാ) കോടതി ചുമതലപ്പെടുത്തി.
ഉദ്യോഗസ്ഥരെ നേരിട്ടുവിളിച്ചു വരുത്തിയാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്. ക്ഷേത്രങ്ങളിലെ അഴിമതിയും ക്രമക്കേടും പൂര്‍ണ്ണമായും ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ട കോടതി എത്ര സമയം കൊണ്ട് ഡിജിറ്റൈസ് നടപടികള്‍ പൂര്‍ത്തിയാക്കുമെന്നുള്ളത് അറിയിക്കണമെന്നും ആവശ്യപ്പെട്ടു. അടുത്ത ആഴ്ച ഇതുസംബന്ധിച്ച വിവരങ്ങള്‍ നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
Keywords: High court, Temple fund, Digitization


COMMENTS