High court about Nava Kerala survey fund
കൊച്ചി: തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സര്‍ക്കാര്‍ നടപ്പാക്കാനൊരുങ്ങുന്ന നവകേരള സര്‍വേയില്‍ ഇടപെട്ട് ഹൈക്കോടതി. വിഷയത്തില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. സര്‍വേയ്ക്ക് ഫണ്ട് നല്‍കുന്നതില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
നേരത്തെ എല്‍.ഡി.എഫിന്റെ പ്രകടന പത്രിക തയ്യാറാക്കാനാവശ്യമായ വിവരങ്ങള്‍ ശേഖരിക്കാനായി സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കുന്നുയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതേതുടര്‍ന്ന് ഇത് തടയണമെന്നാവശ്യപ്പെട്ട് രണ്ട് ഹര്‍ജികള്‍ കോടതിയുടെ മുമ്പിലെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് കോടതി നടപടി.
Keywords: High court, Nava Kerala survey fund, Government


COMMENTS