കാബൂൾ: അഫ്ഗാനിസ്ഥാനിൽ മൂന്ന് ദിവസമായി തുടർന്ന കനത്ത മഴയിലും മഞ്ഞുവീഴ്ചയിലും 61പേർ മരിച്ചു. 110 പേർക്ക് പരിക്കേറ്റു. നിര...
കാബൂൾ: അഫ്ഗാനിസ്ഥാനിൽ മൂന്ന് ദിവസമായി തുടർന്ന കനത്ത മഴയിലും മഞ്ഞുവീഴ്ചയിലും 61പേർ മരിച്ചു. 110 പേർക്ക് പരിക്കേറ്റു. നിരവധി പ്രവിശ്യകളിൽ പ്രധാന റോഡുകൾ തകരുകയും വൈദ്യുതി തടസപ്പെടുകയും ചെയ്തിട്ടുണ്ട്.
മധ്യ ഉത്തര പ്രവിശ്യകളെയാണ് ദുരന്തം കാര്യമായി ബാധിച്ചിരിക്കുന്നതെന്ന് അഫ്ഗാനിസ്ഥാന്റെ ദുരന്ത നിവാരണ അതോറിറ്റി വെളിപ്പെടുത്തി. മരണനിരക്കും ഇവിടെ കൂടുതലാണ്. കനത്ത മഴയെ തുടർന്ന് മേൽക്കൂരകൾ തകർന്നതും മഞ്ഞിടിച്ചിലും താപനില കുറഞ്ഞതുമാണ് മരണനിരക്ക് ഉയരാൻ കാരണമായതെന്നും ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. 458 വീടുകളാണ് പൂർണ്ണമായോ ഭാഗികമായോ തകർന്നത്. 360 കുടുംബങ്ങളെ ദുരന്തം കാര്യമായി ബാധിച്ചിട്ടുണ്ട്. കാണ്ഡഹാറിന്റെ ദക്ഷിണ പ്രവിശ്യയിൽ മേൽക്കൂര ഇടിഞ്ഞുവീണതിനെ തുടർന്ന് 6 കുട്ടികൾ മരണപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
Key Words : Heavy Rain, Snowfall, Afghanistan


COMMENTS