തിരുവനന്തപുരം : തിരുവനന്തപുരത്ത് നടന്ന ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരു കൊച്ചു ബാലനും തമ്മിലുണ്ടായ ഹൃദ...
തിരുവനന്തപുരം : തിരുവനന്തപുരത്ത് നടന്ന ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരു കൊച്ചു ബാലനും തമ്മിലുണ്ടായ ഹൃദ്യമായ നിമിഷം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. ഏറെ നേരമായി തൻ്റെ ചിത്രം ഉയർത്തിപ്പിടിച്ചു നിൽക്കുന്ന കുട്ടിയെ കണ്ടതോടെ പ്രധാനമന്ത്രി പ്രസംഗം നിർത്തി കുട്ടിയോട് സംസാരിക്കുകയായിരുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി പുത്തരിക്കണ്ടം മൈതാനത്ത് എത്തിയതായിരുന്നു അദ്ദേഹം.
ജനക്കൂട്ടത്തിനിടയിൽ തന്റെ ചിത്രം ഉയർത്തിപ്പിടിച്ച് ഏറെ നേരമായി നിൽക്കുന്ന കുട്ടിയെ കണ്ട പ്രധാനമന്ത്രി അവനെ അഭിനന്ദിക്കുകയും സ്നേഹത്തോടെ ശാസിക്കുകയും ചെയ്തു. "മോനെ, നീ കുറെ നേരമായി ഈ ചിത്രം ഉയർത്തിപ്പിടിച്ചു നിൽക്കുന്നു. നിന്റെ കൈ വേദനിക്കും. ആ ചിത്രം ഇങ്ങു തന്നേക്കൂ, അതിന്റെ പുറകിൽ നിന്റെ വീട്ടുപേരും വിലാസവും എഴുതണം. ഞാൻ നിനക്ക് കത്തെഴുതാം," പ്രധാനമന്ത്രി പറഞ്ഞു. ഇത് കേട്ടതോടെ സദസ്സിൽ നിന്ന് വലിയ കൈയടിയാണ് ഉയർന്നത്.
തിരുവനന്തപുരത്ത് പ്രധാനമന്ത്രിയെ വരവേറ്റ് ബിജെപി പ്രവർത്തകർ എസ്പിജി ഉദ്യോഗസ്ഥരോട് കുട്ടിയുടെ കയ്യിൽ നിന്ന് ചിത്രം വാങ്ങാൻ അദ്ദേഹം നിർദ്ദേശിച്ചു. "ആ ചിത്രം ഈ കുട്ടിയുടെ സ്നേഹവും അനുഗ്രഹവുമാണ്. അത് വളരെ ശ്രദ്ധയോടെ വാങ്ങണമെന്ന് ഞാൻ എസ്പിജി ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയാണ്," അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനുപിന്നാലെ സദസ്സിലിരുന്ന ഒരു സ്ത്രീ തനിക്ക് നൽകാനായി ഒരു പുസ്തകം കൊണ്ടുവന്നതും പ്രധാനമന്ത്രി ശ്രദ്ധിക്കുകയും അത് വാങ്ങാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തു.
Key Words : Narendra Modi, Kid, Picture


COMMENTS